5 March 2026, Thursday

Related news

February 26, 2026
February 25, 2026
February 25, 2026
February 21, 2026
February 20, 2026
February 19, 2026
February 18, 2026
February 18, 2026
February 14, 2026
February 13, 2026

ഇലക്ടറല്‍ ബോണ്ട്: സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി

Janayugom Webdesk
ന്യൂഡല്‍ഹി
April 15, 2024 7:45 pm

ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അഭിഭാഷകനായ മാത്യൂസ് ജെ നെടുമ്പാറയാണ് പുനഃപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്തത്. ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയ കോടതി ഹര്‍ജിക്കാരന്റെ വാദങ്ങള്‍ പരിഗണിച്ചില്ലെന്നും നിയമപരമായി പദ്ധതി അംഗീകരിക്കേണ്ടതാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. കള്ളപ്പണം തടയുന്നതിനായാണ് പാര്‍ലമെന്റ് ധനകാര്യ നിയമത്തിലെ ഭേദഗതിയിലൂടെ പദ്ധതിക്ക് തുടക്കമിട്ടതെന്നും ഹര്‍ജിയില്‍ പറയുന്നു. 

ഫെബ്രുവരി 15നാണ് മോഡി സര്‍ക്കാരിന്റെ ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയത്. 2018 ലെ ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധവും പൗരന്റെ അറിയാനുള്ള അവകാശം ഹനിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പദ്ധതി റദ്ദാക്കിയിരുന്നു. 

Eng­lish Sum­ma­ry: Elec­toral Bond: Revi­sion Peti­tion in Supreme Court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.