17 December 2025, Wednesday

Related news

December 17, 2025
December 15, 2025
December 15, 2025
December 15, 2025
December 15, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025

ഇലക്ടറല്‍ ബോണ്ട് കോണ്‍ഗ്രസിനും തലവേദനയാകുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
February 16, 2024 11:48 am

ഇലക്ടറല്‍ ബോണ്ട് വഴി ബിജെപി മാത്രമല്ല കോണ്‍ഗ്രസും, ഫണ്ട് കൈപറ്റിയിട്ടുണ്ട്. ഇലക്ട്രല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന സുപ്രീം കോടതി വിധി വരുമ്പോള്‍ അത് ബിജെപിക്ക് തിരിച്ചടിയെന്നാണ് രാഹുല്‍ ഗാന്ധി അടക്കം പ്രതികരിച്ചത്. എന്നാല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി മൊത്തം സംഭാവന നല്‍കപ്പെട്ട തുക 9,208 കോടി രൂപയാണ്. ഇതില്‍ പകുതിയിലേറെയും, അതായത് 5,270 കോടി രൂപ ലഭിച്ചത് ബിജെപിക്ക് മാത്രമായാണ്.

കോണ്‍ഗ്രസിന് ലഭിച്ചതാകട്ടെ, ആയിരത്തില്‍ അധികം കോടി രൂപയുമാണ്. ശതമാനക്കണക്ക് നോക്കുകയാണെങ്കില്‍ ബിജെപിയുടെ പങ്ക് 57 ശതമാനത്തിനടുത്തും, കോണ്‍ഗ്രസിന്റേതാകാട്ടെ 10 ശതമാനത്തിനടുത്തും. അതായത് ഈ പദ്ധതികൊണ്ട് ആര്‍ക്കാണ് നരേന്ദ്ര മോഡിയുടെ അഴിമതി പുറത്തുവന്നെന്നാണ്. എന്നാല്‍ ഈ കാലയളവില്‍ അതിനെതിരെ നിയമപോരാട്ടമോ രാഷ്ട്രീയ പോരാട്ടമോ രാഹുല്‍ ഗാന്ധി നടത്തിയിട്ടില്ല. സംസ്ഥാനത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്ന തൃണമൂലും ഇത്തരത്തില്‍ കോടികള്‍ സമാഹരിച്ചിട്ടുണ്ട്.അതേസമയം ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ണായക വിധി.

പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയെക്കുറിച്ച് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. അറിയാനുള്ള അവകാശത്തെ ലംഘിക്കാന്‍ കഴിയില്ലെന്നും ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധം എന്നുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയത്.രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ടിലൂടെ ലഭിച്ച സംഭാവനകളുടെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പു കമീഷന് നല്‍കാന്‍ എസ്ബിഐയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

അടുത്ത മാസം 13- നുള്ളില്‍ ഈ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷനോടും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.2018ലാണ് കേന്ദ്രസര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ടുകള്‍ കൊണ്ടുവന്നത്. അന്നുമുതല്‍ ഇന്നുവരെ ബിജെപിക്കാണ് ഇവയെക്കൊണ്ട് ഏറ്റവും കൂടുതല്‍ ഗുണമുണ്ടായതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഈ ബോണ്ടുകള്‍ വഴി ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് ബിജെപിക്കാണെന്ന് കണക്കുകളുണ്ട്.

Eng­lish Summary:
Elec­toral bonds are also a headache for the Congress

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.