13 January 2026, Tuesday

Related news

January 13, 2026
January 13, 2026
January 12, 2026
January 12, 2026
January 12, 2026
January 12, 2026
January 12, 2026
January 12, 2026
January 11, 2026
January 11, 2026

തോറിയം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം; കേരളത്തിന് മുന്നിൽ തുറക്കുന്നത് വൻ സാധ്യതകൾ

Janayugom Webdesk
കൊച്ചി
August 25, 2025 3:22 pm

തോറിയം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം വിജയകരമായാൽ കേരളത്തിന് മുന്നിൽ തുറക്കുന്നത് വലിയ സാധ്യതകൾ. ലോകത്തിൽതന്നെ ഭൌമോപരിതലത്തിലെ 30 ശതമാനം തോറിയവും ഇന്ത്യയിലാണെന്നാണ് കണ്ടെത്തൽ. അതിൽ കൂടുതലും സ്ഥിതി ചെയ്യുന്നത് കേരളത്തിലെ കരിമണലുകളിലാണ്. 

പദ്ധതി പരീക്ഷണഘട്ടത്തിലാണ്. 200 ഗ്രാം സംസ്‌കരിച്ച തോറിയം ഉപയോഗിച്ച് 300 മെഗാവാട്ടിന്റെ സ്റ്റീം ടര്‍ബൈന്‍ 14 വര്‍ഷം തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വേമ്പനാട് കായൽ തീരത്തുള്ള കരിമണലിൽ 9.5 ശതമാനം തോറിയം അടങ്ങിയ കോമ്പൌണ്ടുകളാണെന്നാണ് കണ്ടെത്തൽ. 

തോറിയത്തിൽ നിന്ന് ചെലവുകുറഞ്ഞ വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയിൽ പങ്കാളിയാകാൻ ആലോചിക്കുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഇത് ചർച്ച ചെയ്യുന്നതിനായി കെഎസ്ഇബി ചെയർമാനെയും സെക്രട്ടറിയെയും ബാർക്കിലേക്ക് അയച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് പ്രാവർത്തികമായാൽ യൂണിറ്റിന് 50 പൈസ മാത്രമാകും ഉത്പാദനച്ചെലവ് വരികയെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.