
കരുവാറ്റയിൽ വൈദ്യുതി പോസ്റ്റ് മാറുന്നതിനിടെയുണ്ടായ അപകടത്തിൽ കെഎസ്ഇബി കരാർ തൊഴിലാളി മരിച്ചു. ചങ്ങനാശ്ശേരി പായിപ്പാട് തൃക്കൊടിത്താനം പുതുപ്പറമ്പിൽ ഭാസ്കരന്റെ മകൻ അനിൽകുമാറാണ് (45)മരിച്ചത്.
കരുവാറ്റയിൽ ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം നടന്നത്. വൈദ്യുതി പോസ്റ്റ് മാറിക്കൊണ്ടിരിക്കുമ്പോൾ പോസ്റ്റിന്റെ ഒരു ഭാഗം ഒടിഞ്ഞ് തലയിലേക്ക് വീഴുകയായിരുന്നു. കരുവാറ്റ സെക്ഷൻ ഓഫീസിന്റെ പരിധിയിലെ കരാർ ജീവനക്കാരനാണ്. ഭാര്യ : ദീപ. മക്കൾ: ശ്രീലക്ഷ്മി, ശ്രീദേവ്. മരുമകൻ: ബിനുദാസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.