18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

July 7, 2024
June 19, 2024
June 15, 2024
June 14, 2024
June 14, 2024
June 14, 2024
June 14, 2024
June 14, 2024
June 14, 2024
June 13, 2024

കുവൈറ്റിലെ സ്വകാര്യ തൊഴില്‍ മേഖലയില്‍ ഇലക്‌ട്രോണിക് എന്‍ട്രി വിസ

Janayugom Webdesk
കുവൈറ്റ് സിറ്റി
April 26, 2022 3:05 pm

കുവൈറ്റിലെ സ്വകാര്യ തൊഴില്‍ മേഖലയില്‍ ഇലക്‌ട്രോണിക് എന്‍ട്രി വിസ സംവിധാനം ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം കമ്പനി സേവനങ്ങള്‍ക്കായുള്ള പോര്‍ട്ടല്‍ വഴിയാണ് ഇ‑വിസ സേവനം ലഭ്യമാക്കുന്നത്. തിങ്കളാഴ്ച മുതല്‍ പുതിയ സംവിധാനം പ്രാബല്യത്തിലായതായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍ വിഭാഗം അറിയിച്ചു. മന്ത്രാലയത്തിന്റെ ഇ- സര്‍വീസ് പോര്‍ട്ടല്‍ വഴി കമ്പനികള്‍ക്ക് പണമടച്ച് പ്രവേശനവിസക്ക് അപേക്ഷിക്കാം.

നേരത്തെ ഉണ്ടായിരുന്ന പേപ്പര്‍ വിസ പ്രിന്റ് ചെയ്തുനല്‍കുന്ന രീതി നിര്‍ത്തലാക്കിയതായും അധികൃതര്‍ അറിയിച്ചു. താമസകാര്യ വകുപ്പ്, മാന്‍പവര്‍ അതോറിറ്റി, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിഷ്‌കരണം നടപ്പാക്കിയത്. രാജ്യത്തെ ഇ‑ഗവേണിങ് മെച്ചപ്പെടുത്താനും സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാനുമുള്ള മന്ത്രിസഭ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്‌കരണം.

Eng­lish sum­ma­ry; Elec­tron­ic Entry Visa for Pri­vate Employ­ment in Kuwait

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.