19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 15, 2024
September 12, 2024
August 22, 2024
March 20, 2024
March 17, 2024
March 17, 2024
March 15, 2024
March 14, 2024
March 13, 2024
March 4, 2024

കാട്ടാന ആക്രമണം; മാനന്തവാടിയിലെ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ

Janayugom Webdesk
മാനന്തവാടി
February 10, 2024 10:11 am

കാട്ടാന ആക്രമണത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ മാനന്തവാടിയിലെ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരസഭയിലെ കുറുക്കന്‍മൂല, കുറുവ, കാടന്‍കൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി മേഖലയില്‍ മൈക്ക് അനൗണ്‍സ്‌മെന്റും നടത്തുന്നുണ്ട്.

ശനിയാഴ്ച രാവിലെയാണ് പയ്യമ്പള്ളി പടമലയില്‍ കാട്ടാന ആക്രമണമുണ്ടായത്. കാട്ടാനയുടെ ആക്രമണത്തില്‍ പടമല പനച്ചിസ്വദേശി അജി കൊല്ലപ്പെട്ടു. സമീപത്തെ വീട്ടുവളപ്പിലേക്ക് ഓടിക്കയറിയ അജിയെ ഗേറ്റ് തകര്‍ത്തെത്തിയ കാട്ടാന പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു.

Eng­lish Sum­ma­ry: ele­phant attack 144 announced
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.