15 November 2024, Friday
KSFE Galaxy Chits Banner 2

അരിക്കൊമ്പനില്ലാത്ത ചിന്നക്കനാലില്‍ കലിതുള്ളി കാട്ടാനക്കൂട്ടം

ചക്കക്കൊമ്പനും സംഘവവുമാണ് പുലര്‍ച്ചെ ഷെഡ്ഡ് തകര്‍ത്തത്‌
webdesk
തിരുവനന്തപുരം
May 1, 2023 9:49 am

അരിക്കൊമ്പനെ കാടുകടത്തിയെങ്കിലും ചിന്നക്കനാലിന്റെ ഭീതിയൊഴിയുന്നില്ല. ഇന്നു പുലര്‍ച്ചെ അഞ്ച് മണിയോടെ കാട്ടാനക്കൂട്ടം ഷെഡ്ഡ് തകര്‍ത്തു. ഷെഡ്ഡിനുള്ളില്‍ ആരും ഉണ്ടായിരുന്നില്ലെന്നത് ആശ്വാസമായി. വിലക്ക് മൗണ്ട് ഫോര്‍ട്ട് സ്‌കൂള്‍ പരിസരത്താണ് രാജന്‍ എന്ന ആളുടെ ഷെഡ്ഡ് ആനകള്‍ തകര്‍ത്തത്.

അക്രമസംഘത്തില്‍ ചക്കക്കൊമ്പനും ഉണ്ടെന്നാണ് നാട്ടുകാരുടെ സാക്ഷ്യം. ഇതോടെ പരിസരവാസികളുടെ ആശങ്ക വര്‍ധിച്ചു. അരിക്കൊമ്പനടക്കം കാട്ടാനകളാണ് ചിന്നക്കനാലിലും പരിസരത്തും അക്രമം അഴിച്ചുവിട്ടിരുന്നത്. രണ്ട് ദിവസം മുമ്പ് അരിക്കൊമ്പനെ വനം വകുപ്പ് അധികൃതര്‍ നടത്തിയ ശ്രമകരമായ ദൗത്യത്തിനൊടുവില്‍ പിടികൂടി തമിഴ്‌നാട് അതിര്‍ത്തിയിലെ പെരിയാര്‍ കടുവാ സാങ്കേത വനത്തിനുള്ളില്‍ തുറന്നുവിട്ടു.

അരിക്കൊമ്പനെ പിടികൂടുന്നതിനായി ഉതിര്‍ത്ത മയക്കുവെടിയുടെ വീര്യം പൂര്‍ണമായും ഇല്ലാതാവുന്ന ദിവസം കൂടിയാണിന്ന്. ഇറക്കിവിട്ട സ്ഥലത്തുനിന്ന് ഏകദേശം മൂന്ന് കിലോ മീറ്റര്‍ അകലെയാണ് ഇപ്പോള്‍ അരിക്കൊമ്പന്‍ ഉള്ളതെന്ന് നിരീക്ഷണ യന്ത്രം വഴി അറിവ് ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Eng­lish Sam­mury: Anoth­er attack by ele­phants in Chinnakanal

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.