മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഇലോൺ മസ്ക്. ട്രംപ് വീട്ടിൽ പോയി വിശ്രമിക്കേണ്ട സമയമെത്തിയെന്നാണ് മസ്കിന്റെ പ്രതികരണം.
ട്വിറ്റർ ഇടപാടിനെ ചീഞ്ഞ ഇടപാടാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് രൂക്ഷ വിമർശനവുമായി മസ്ക് രംഗത്തെത്തിയത്.
ട്വിറ്ററും മസ്കും തമ്മിലുള്ള നിയമപോരാട്ടത്തെക്കുറിച്ചും മുൻ യുഎസ് പ്രസിഡന്റ് പ്രതികരിച്ചു. “ഇലോൺ ട്വിറ്റർ വാങ്ങാൻ പോകുന്നില്ല. ഞാൻ ഇത് നേരത്തെ പറഞ്ഞിരുന്നതാണ്…അവൻ സ്വയം കുഴപ്പത്തിലായി” ട്രംപ് പറഞ്ഞു. “തന്റെ തൊപ്പി തൂക്കി സൂര്യാസ്തമയത്തിലേക്ക് പോകേണ്ട സമയമാണിത്. ട്രംപിന്റെ ദിവസങ്ങൾ കഴിഞ്ഞു, വീട്ടിൽ പോയി വിശ്രമിക്കൂ” എന്ന് മസ്ക് തിരിച്ചടിച്ചു.
അതേസമയം ട്വിറ്റർ ഏറ്റെടുക്കാനുള്ള നടപടിയിൽ നിന്ന് പിന്മാറിയ മസ്കിനെതിരെ നിയമ നടപടിക്കൊരുങ്ങി ട്വിറ്റർ അധികൃതർ.
English summary;Elon Musk strongly criticized Trump
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.