എല്ലാ ഇന്ത്യക്കാരും അടിയന്തരമായി ഇന്ന് തന്നെ കീവ് വിടണമെന്ന് എംബസിയുടെ നിർദേശം. കീവിലെ സ്ഥിതി ഗുരുതരമാകുമെന്ന നിഗമനത്തെ തുടർന്നാണ് നിർദേശം. പടിഞ്ഞാറൻ മേഖലയിലേക്ക് മാറാനാണ് അറിയിച്ചിരിക്കുന്നത്. ഏകദേശം 500 ഓളം ഇന്ത്യക്കാർ കീവിലുണ്ടെന്നാണ് സൂചന. ട്രെയിനോ മറ്റ് മാർഗങ്ങളോ ഉപയോഗിച്ച് കീവിൽ നിന്നും മാറണമെന്നാണ് എംബസിയുടെ നിർദേശം. പടിഞ്ഞാറൻ മേഖലയിലേക്ക് ആളുകളെ കൊണ്ടുപോകാൻ ഉക്രെയ്ൻ പ്രത്യേക ട്രെയിനുകൾ ക്രമീകരിച്ചിട്ടുള്ള കൈവിലെ റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ എംബസി ഇന്നലെ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. വിദ്യാർത്ഥികളോട് പാസ്പോർട്ട്, ആവശ്യത്തിന് പണം, വസ്ത്രങ്ങൾ എന്നിവ കൈവശം വയ്ക്കാനും എംബസി ആവശ്യപ്പെട്ടു.
English Summary:Embassy urges all Indians to leave Kiev today
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.