ഇന്ത്യന്‍ പൗരന്മാരോട് ഉക്രെയ്ൻ വിടാന്‍ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. ഉക്രെയ്നില് യുദ്ധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ അവിടെ തുടരുന്നവരോട് രാജ്യം വിടാനാണ് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്.
ഏകദേശം 20,000 ഇന്ത്യക്കാരാണ് ഉക്രെയ്നിലുള്ളത്. കൂടാതെ ഉക്രെയ്നില് എവിടെയാണ് താമസിക്കുന്നത് എന്ന കാര്യം അധികൃതരെ അറിയിക്കണം. ആവശ്യമെങ്കില്‍ ഇവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുന്നതിന് വേണ്ടിയാണ് ഈ ക്രമീകരണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
english summary;Embassy urges Indians to leave Ukraine
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.