ഉക്രെയ്ൻ നഗരമായ സുമിയിൽ കുടുങ്ങിക്കടക്കുന്ന വിദ്യാർത്ഥികളോട് ഒഴിപ്പിക്കലിന് തയാറായിരിക്കാൻ നിർദേശവുമായി ഇന്ത്യൻ എംബസി. അരമണിക്കൂറിനകം തയാറായി ഇരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. എംബസി പ്രതിനിധികൾ ഉടൻ എത്തുമെന്നും വിദ്യാർത്ഥികൾക്ക് സന്ദേശം ലഭിച്ചു.
സുമിയിൽ ആകെ 594 ഇന്ത്യൻ വിദ്യാർത്ഥികളാണ് ഉള്ളത്. ഇതിൽ 179 പേർ മലയാളികളാണ്. സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് ഇവർ തങ്ങുന്നത്. ഉക്രെയ്ൻ നഗരം പോൾട്ടോവ വഴിയാണ് ഒഴിപ്പിക്കൽ നടക്കുക. പോൾട്ടോവയിലൂടെ പടിഞ്ഞാറൻ അതിർത്തിയിൽ എത്തിച്ച് ഒഴിപ്പിക്കുമെന്നാണ് എംബസി വ്യക്തമാക്കുന്നത്.
english summary;Embassy’s Message to Indian Students in Sumi
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.