മെഡിക്കൽ കോളജിൽ സംസ്ഥാന ആരോഗ്യ വകുപ്പ് വികസിപ്പിച്ചെടുത്ത എമർജൻസി, ട്രോമകെയർ സംവിധാനം ഏറ്റവും മികച്ചതെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) യുടെ ഇന്ത്യാ ഉപമേധാവി പേഡൻ. മെഡിക്കൽ കോളജിലെ ഇന്റഗ്രേറ്റഡ് എമർജൻസി കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികച്ചതെന്ന് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. പ്രഥമ അന്താരാഷ്ട്ര കേരള എമർജൻസി മെഡിസിൻ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു ഡബ്ല്യുഎച്ച്ഒ പ്രതിനിധി.
കേരള എമർജൻസി മെഡിസിൻ ഉച്ചകോടിയില്‍ ആരോഗ്യ മന്ത്രി വീണാ ജോർജുമായി വിദഗ്ധ സംഘം നടത്തിയ ചർച്ചയിലും അദ്ദേഹം അഭിനന്ദിച്ചു. എമർജൻസി മെഡിസിൻ രംഗത്ത് കേരളം വലിയ ഇടപെടലുകളാണ് നടത്തിവരുന്നതെന്ന് ഡബ്ല്യുഎച്ച്ഒ പ്രതിനിധി പറഞ്ഞു.
അടിയന്തര ചികിത്സയ്ക്ക് മാത്രമല്ല അവരെ പരിശീലിപ്പിക്കുന്നതിനും കേരളം പ്രാധാന്യം നൽകുന്നു. അപെക്സ് ട്രോമ ആന്റ് എമർജൻസി കെയർ ലേണിങ് സെന്ററും സംഘം സന്ദർശിച്ചു. 7200ലധികം ഡോക്ടർമാരും നഴ്സുമാരും നഴ്സിങ് അസിസ്റ്റന്റുമാരും എമർജൻസി കെയറിൽ പരിശീലനം നേടിയ സ്ഥാപനമാണ്. ഇതും പ്രശംസനീയമാണെന്ന് ചൂണ്ടിക്കാട്ടിയ വിദഗ്ധ സംഘം, മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായ ഈ ലേണിങ് സെന്ററിനെ സൗത്ത് കൊളാബെറേറ്റിങ് സെന്ററായി ഉയർത്തിയെടുക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.
കേരളത്തിലെ എമർജൻസി, ട്രോമ കെയർ രംഗത്തെ മാറ്റങ്ങൾ മന്ത്രി വീണാ ജോർജ് വിവരിച്ചു. ഇനിയും ഈ രംഗത്ത് കൂടുതൽ പ്രവർത്തനങ്ങൾ നടത്തുന്നതിനായാണ് അന്താരാഷ്ട്ര സമ്മിറ്റ് സംഘടിപ്പിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാർ, ലോകാരോഗ്യ സംഘടന, നിതി ആയോഗ്, എയിംസ്, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ ചർച്ചയിൽ പങ്കെടുത്തു.
English Summary;Emergency and Trauma Care System: Commendation WHO
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.