18 May 2024, Saturday

Related news

May 9, 2024
May 9, 2024
May 9, 2024
May 8, 2024
April 15, 2024
March 28, 2024
January 22, 2024
October 24, 2023
October 14, 2023
October 11, 2023

വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ്: ബിനോയ് വിശ്വത്തിന്റെ കത്തിനുപിന്നാലെ നടപടി

Janayugom Webdesk
തിരുവനന്തപുരം
February 25, 2023 9:16 pm

സാങ്കേതിക തകരാറിനെത്തുടര്‍ന്ന് കോഴിക്കോട്-ദമ്മാം എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കിയ സംഭവത്തില്‍, സിപിഐ എംപി ബിനോയ് വിശ്വത്തിന്റെ കത്തില്‍ നടപടി. വിമാനം നിലത്തിറക്കിയ സംഭവത്തില്‍ ഉടന്‍ നടപടി കൈക്കൊള്ളണമെന്ന് ചൂണ്ടിക്കാട്ടി, ബിനോയ് വിശ്വം കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തെഴുതിയിരുന്നു. വിമാനങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ടും യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ടുമുള്ള എല്ലാ വിശദാംശങ്ങളിലേക്കും അന്വേഷണം നടത്താൻവേണ്ടി ഒരു ഉന്നതതല അന്വേഷണ കമ്മീഷനെ നിയമിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

സംഭവത്തില്‍ നടപടി കൈക്കൊണ്ട കേന്ദ്ര മന്ത്രി, അടിയന്തര ലാൻഡിംഗ് നടത്തിയ കോഴിക്കോട്-ദമാം എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിനെ സസ്പെൻഡ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു. 

വിമാനത്തിന്റെ ഹൈഡ്രോളിക് ഗിയറിന് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് ശരിയായ ഭാരം നിർവഹിക്കുന്നതിൽ പൈലറ്റിനുണ്ടായ അപകടകരമായ ടേക്ക്ഓഫിന് മുമ്പുള്ള കണക്കുകൂട്ടലുകളിൽ വന്ന പരാജയം ചൂണ്ടിക്കാട്ടിയാണ് പൈലറ്റിനെ സസ്‌പെൻഡ് ചെയ്തത്. 

Eng­lish Sum­ma­ry: Emer­gency land­ing of plane: Action tak­en after Binoy Vish­wam’s letter

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.