1 March 2026, Sunday

Related news

March 1, 2026
March 1, 2026
March 1, 2026
February 22, 2026
February 19, 2026
February 15, 2026
February 2, 2026
January 31, 2026
January 31, 2026
January 30, 2026

ഖത്തറില്‍ അടിയന്തര ദേശീയ മുന്നറിയിപ്പ് പുതുക്കി

Janayugom Webdesk
ദോഹ
March 1, 2026 12:26 pm

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന്റേയും ഇറാന്‍ തിരിച്ചടി ആരംഭിച്ച് കഴിഞ്ഞതിന്റേയും പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കുള്ള അടിയന്തര ദേശീയ മുന്നറിയിപ്പ് പുതുക്കി ഖത്തര്‍. നിലവിലുള്ള സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതുവരെ ജനങ്ങള്‍ വീടുകളിലോ സുരക്ഷിത കേന്ദ്രങ്ങളോ തുടരണമെന്നും അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ പുറത്തേക്ക് പോകരുതെന്നും മുന്നറിയിപ്പില്‍ നല്‍കി. ജനലുകളില്‍ നിന്നും തുറന്ന സ്ഥലങ്ങളില്‍ നിന്നും മാറിനില്‍ക്കണം. കൂടാതെ, അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കി ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുമാത്രം വിവരങ്ങള്‍ നേടണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ലഭ്യമാകുന്ന പുതുക്കലുകള്‍ സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ അറിയിപ്പ് നല്‍കുമെന്നും വ്യക്തമാക്കി. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ആശങ്ക ഉയരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar