
പ്രമുഖ ശിൽപി കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ സാബു ജോസഫ് (77) അന്തരിച്ചു. തിരുവനന്തപുരത്തു വച്ചായിരുന്നു അന്ത്യം. കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ പരേതരായ കെ സി ജോസഫ്, അച്ചാമ്മ ദമ്പതികളുടെ മകനാണ്. ഷെവലിയർ ആർട്ടിസ്റ്റ് പി ജെ ചെറിയാന്റെ ചെറുമകനും സ്വാതന്ത്ര്യ സമരസേനാനികളായ അക്കാമ്മ ചെറിയാന്റെയും റോസമ്മ പുന്നൂസിന്റെയും സഹോദരപുത്രനാണ്. പ്രമുഖ ചലച്ചിത്ര ഛായാഗ്രാഹകൻ സാലൂ ജോർജ് സഹോദരനാണ്. ഭാര്യ: കാഞ്ഞിരപ്പള്ളി കടമപ്പുഴ ഫാറ്റിമ. മക്കൾ: ആൻ ട്രീസ അൽഫോൻസ്, റോസ്മേരി അന്റണി , ലിസ് മരിയ സാബു.
കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളുടെയും പ്രതിമ നിര്‍മ്മിച്ചത് സാബുവാണ്. കോട്ടയം നഗരത്തിലെ പി ടി ചാക്കോ, ബെഞ്ചമിൻ ബെയ്‌ലി, തിരുവനന്തപുരം നഗരത്തിലെ സി കേശവൻ, അക്കാമ്മ ചെറിയാൻ, മുവാറ്റുപുഴയിലെ കെ എം ജോർജ് തുടങ്ങിയ പ്രതിമകൾ സാബുവിന്റെ സൃഷ്ടികളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.