എംമ്പുരാന് മൂന്നാം ഭാഗമുണ്ടാകുമെന്നും സിനിമക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ പ്രേക്ഷകർക്കും നന്ദി അറിയിച്ചും നടൻ മോഹൻലാൽ. ലൂസിഫറിന്റെ വിജയമാണ് എമ്പുരാന്റെ തുടക്കം. ഈ കഥ ഒരു സിനിമയില്‍ പറയാന്‍ പറ്റില്ലെന്ന് തുടക്കത്തിലേ മനസിലായി. ഈ കഥ മൂന്ന് സിനിമകളായിട്ടാണ് വരുന്നത്. ഇതിനകം തന്നെ അതിന്റെ കഥയുടെ രൂപമുണ്ട്. ലൂസിഫറിന്റെ അമ്പതാം ദിവസമാണ് എമ്പുരാന്‍ പ്രഖ്യാപിച്ചത്. അന്ന് ഇത് ഇത്ര വലിയ സിനിമയാകുമെന്ന് കരുതിയിരുന്നില്ല.
അത് ഇതിനും വലിയൊരു സിനിമയായി മാറാന്‍ സാധ്യതയുണ്ടെന്നും മോഹന്‍ലാല്‍ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എമ്പുരാന്റെ സംവിധായകന്‍ പൃഥ്വിരാജ് സുകുമാരും തിരക്കഥാകൃത്ത് മുരളി ഗോപിയ്ക്കും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും മോഹന്‍ലാല്‍ നന്ദി പറഞ്ഞു. മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജുവാര്യര്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.