27 January 2026, Tuesday

Related news

January 25, 2026
January 20, 2026
January 20, 2026
January 12, 2026
January 12, 2026
December 15, 2025
November 28, 2025
November 8, 2025
November 3, 2025
November 1, 2025

വീര്‍ ദാസിന് എമ്മി പുരസ്കാരം

Janayugom Webdesk
ന്യൂഡല്‍ഹി
November 21, 2023 10:45 pm

കോമഡി വിഭാഗത്തില്‍ എമ്മി പുരസ്കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യൻ താരമെന്ന നേട്ടവുമായി നടൻ വീർ ദാസ്. നെറ്റ് ഫ്ലിക്സിലെ സ്റ്റാൻഡ് അപ് കോമഡി സ്പെഷ്യൽ‌ വീർദാസ്: ലാൻഡിങ്ങിലൂടെയാണ് പുരസ്കാരം.

ബ്രിട്ടീഷ് പരമ്പര ഡെറി ഗേള്‍സ് സീസണ്‍ 3 വീർദാസിനൊപ്പം പുരസ്കാരം പങ്കിട്ടു. ടെലിവിഷൻ‌ പരിപാടികളുടെ നിർമ്മാതാവ് എക്താ ആർ കപൂറിന് കലാ രംഗത്തുള്ള സംഭാവന പരിഗണിച്ച് എമ്മി ഡയറക്ടറേറ്റ് പുരസ്കാരവും നൽകി. ഇതിനു മുമ്പ് 2011ൽ സുഭാഷ് ചന്ദ്രയ്ക്കാണ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.

2021ൽ വീർ ദാസ്: ഫോർ ഇന്ത്യ എന്ന സ്റ്റാൻഡ് അപ്പിലെ പ്രകടനം എമ്മി പുരസ്കാരത്തിനായി നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.

ഇന്ത്യയിലെ അസഹിഷ്ണുതക്കെതിരായ പ്രതികരണങ്ങളുടെ പേരില്‍ സംഘപരിവാര്‍ സംഘടനകളുടെ സൈബര്‍ ആക്രമണങ്ങള്‍ ഇദ്ദേഹത്തിനെതിരെ ഉണ്ടായിട്ടുണ്ട്.

Eng­lish Sum­ma­ry: Emmy award for Veer Das

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.