8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 5, 2024
September 4, 2024
September 3, 2024
September 3, 2024
September 1, 2024
August 29, 2024
August 28, 2024
August 28, 2024
August 28, 2024
August 27, 2024

വികാരനിര്‍ഭരമായ നിമിഷങ്ങള്‍ :പ്രിയസഖാവിനെ ഒരു നോക്കുകാണുവാന്‍ ആയിരങ്ങള്‍ പി എസ് സ്മാരകത്തില്‍; വിതുമ്പലടക്കാനാവാതെ നേതാക്കളും രാഷ്ട്രീയ കേരളവും

Janayugom Webdesk
തിരുവനന്തപുരം
December 9, 2023 1:02 pm

പ്രിയ സഖാവ് കാനം രാജേന്ദ്രനെ അവസാനമായി ഒരു നോക്ക് കാണാൻ പിഎസ് സ്മാരകത്തില്‍ ആയിരങ്ങൾ. രാഷ്ട്രീയ – സാംസ്‌കാരിക മേഖലയിലെ പല പ്രമുഖരും കാനത്തിന് അന്ത്യോപചാരമർപ്പിക്കാൻ തിരുവനന്തപുരത്തെത്തി. അപ്രതീക്ഷിതമായ ഈ വിടവാങ്ങലിൽ വിതുമ്പിനിൽക്കുകയാണ് രാഷ്ട്രീയകേരളം ഒന്നാകെ.കാനം രാജേന്ദ്രന്റെ മൃതശരീരത്തിന് മുന്നിൽ വിതുമ്പലടക്കാനാകാതെ നേതാക്കൾ.

പിഎസ് സ്മാരകം സാക്ഷിയാകുന്നത് വികാരനിർഭരമായ നിമിഷങ്ങൾക്കാണ് കാനത്തെ അവസാനമായി ഒരുനോക്ക് കാണാനെത്തിയ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ കണ്ണുനീരടക്കാനാകാതെയാണ് കാനത്തിന് വിട നൽകിയത്. പല സിപിഐ നേതാക്കളും രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും അന്ത്യോപചാരമർപ്പിക്കാനായി പട്ടത്തെ പി എസ് സ്മാരകത്തിലെത്തി.മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണിയും അന്ത്യോപചാരമർപ്പിക്കാൻ എത്തി. ഇടതുപക്ഷ പ്രസ്ഥാനത്തിന് വേണ്ടി തന്റെ ജീവിതം മുഴുവൻ ഉഴിഞ്ഞുവച്ച ഒരു കറകളഞ്ഞ കമ്മ്യൂണിസ്റ്റ് നേതാവിനെയും സഹപ്രവർത്തകനെയും നഷ്‌ടമായ വേദനയിലാണ് നേതാക്കളും പ്രവർത്തകരുമെല്ലാം.

ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ വ്യക്തതെയും കൃത്യതയുമുള്ള ശബ്ദമായിരുന്നു കാനത്തിന്റേതെന്ന് പല പ്രമുഖനേതാക്കളും പ്രതികരിച്ചു. തന്റെ ജീവിതം കൊണ്ട് തന്നെ കമ്മ്യൂണിസ്റ്റെന്ന് തെളിയിക്കപ്പെട്ടയാളായിരുന്നു കാനം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലും ട്രേഡ് യൂണിയന്‍ രംഗത്തും ഒരു പോലെ തിളങ്ങി നിന്ന നേതാവാണ് കാനം രാജേന്ദ്രന്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനാ രംഗത്തെത്തിയ കാനം രാജന്ദ്രന്‍ മൂന്നു തവണ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി.

അസാധാരണമായ സംഘടനാവൈഭവം കൊണ്ടും രാഷ്ട്രീയാനുഭവ സമ്പത്തുകൊണ്ടും കേരളത്തിലെ ഇടതു മതേതര പ്രസ്ഥാനങ്ങള്‍ക്ക് വലിയ കരുത്തായിരുന്നു കാനം. തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ അടിയുറച്ച പോരാളിയും സംഘാടകനും നായകനുമാകുന്നതില്‍ കനത്തിന്റെ വിയോഗം രാജ്യത്തെ ഇടതു മതേതര പ്രസ്ഥാനങ്ങള്‍ക്ക് താങ്ങാനാവാത്ത നഷ്ടമാണ്.

Eng­lish Sum­ma­ry: Emo­tion­al Moments :Thou­sands at the PS memo­r­i­al to catch a glimpse of their comrade

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.