21 January 2025, Tuesday
KSFE Galaxy Chits Banner 2

ലൈംഗിക വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണം; വിവാഹിതരാകുന്നവര്‍ക്ക് കൗണ്‍സലിങ് മാനദണ്ഡമാക്കും

സ്വന്തം ലേഖിക
തിരുവനന്തപുരം
September 26, 2023 10:35 pm

വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രീമാരിറ്റല്‍/മാരിറ്റല്‍ കൗണ്‍സലിങ് മാനദണ്ഡമാക്കണമെന്ന് നിയമസഭാ സ­മിതി ശുപാര്‍ശ. കെ കെ ശൈലജ അധ്യക്ഷയായ എസ്റ്റിമേറ്റ് ക­മ്മിറ്റി നിയമസഭയില്‍ സമര്‍പ്പിച്ച വനിതാശിശുവികസന വകുപ്പിന്റെ ബജറ്റ് വിഹിത വിനിയോഗം സംബന്ധിച്ച പത്താമത് റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശയുള്ളത്. ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വളര്‍ന്ന് വ­രുന്ന തലമുറയില്‍ അവബോധം സൃഷ്ടിക്കുന്നതിനും അവര്‍ ലൈംഗിക വൈകൃതങ്ങളില്‍പ്പെടാതെ ജീവിക്കുന്നതിനും ഉതകുന്ന തരത്തില്‍ സ്കൂള്‍, കോളജ് തലങ്ങളില്‍ തന്നെ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.

സ്ത്രീധന‑ഗാര്‍ഹിക പീഡന പരാതികളില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിനും സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുന്നതിനുമായി വനിതാ ശിശുവികസന വകുപ്പും പൊലീസും ചേര്‍ന്ന് ആവിഷ്കരിക്കുന്ന പദ്ധതിയായ ടാസ്ക് ഫോഴ്സ് ഓരോ പൊലീസ് സ്റ്റേഷന്‍ കേ­­ന്ദ്രമാക്കിയും രൂപീകരിക്കുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു. ഗാര്‍ഹിക പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ വൈദ്യസഹായവും നിയമസഹായവും കൗ­ണ്‍സലിങ്ങും നല്‍കുന്ന സര്‍വീസ് പ്രൊവൈഡിങ് സെന്ററുകള്‍ എ­ല്ലാ ബ്ലോക്കുകളിലും ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള ശുപാര്‍ശകളും സമിതി മുന്നോട്ട് വയ്ക്കുന്നുണ്ട്.

അങ്കണവാടി ഹെല്‍പ്പര്‍മാരുടെയും വര്‍ക്കര്‍മാരുടെയും പ്രതിമാസ ഓണറേറിയം കാലാനുസൃതമായി വര്‍ധിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും സമിതി നിര്‍ദേശിച്ചു. വിഭിന്ന ശേഷിയുള്ള കുട്ടികള്‍ക്കായുള്ള സ്പെഷ്യല്‍ അങ്കണവാടി പദ്ധതി എല്ലാ ജില്ലകളിലും ആരംഭിക്കുന്നതിനും ഭരണാനുമതി ലഭിച്ചവ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്നും സമിതി ശുപാര്‍ശയിലുണ്ട്.

Eng­lish Summary:Emphasis should be placed on sex­u­al­i­ty edu­ca­tion; Coun­sel­ing will be made stan­dard for those get­ting married
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.