
വര്‍ക്കലയില്‍ പ്രിന്റിംങ് പ്രസിനിടയിൽപ്പെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം. വർക്കല ചെറുകുന്നം സ്വദേശിയായ മീനഭവനിൽ (51) വയസുള്ള മീനയാണ് മരിച്ചത്.
വർക്കലയിൽ പ്രവർത്തിക്കുന്ന പൂർണ്ണ പ്രിന്റംങ് പ്രസ്സിലാണ് അപകടം നടന്നത്. പ്രസ്സിൽ ഉപയോഗിക്കുന്ന മെഷീനിൽ ജീവനക്കാരിയുടെ സാരി കുരുങ്ങിയാണ് അപകടമുണ്ടായത്. മറ്റ് ജീവനക്കാരെത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇരുപത് വർഷമായി പ്രിൻറിംങ് പ്രസിൽ ജോലിചെയ്ത് വരികയായിരുന്നു മീന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.