സർക്കാർ ജീവനക്കാരുടെ പ്രഥമ പ്രതിബദ്ധത ജനങ്ങളോടായിരിക്കണമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്റെ സംസ്ഥാന നേതൃത്വ പഠന ക്യാമ്പ് ആലുവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന ലീഗൽ മെട്രോളജി നിയമങ്ങളുടെ ഡിക്രിമിനലൈസേഷനും കേന്ദ്രീകൃത പരിശോധന സംവിധാനത്തിന്റെ കീഴിൽ ലീഗൽ മെട്രോളജി വകുപ്പിനെ കൊണ്ടുവന്നതും വകുപ്പിന്റെ പ്രവർത്തനങ്ങളെ പരിമിതിപ്പെടുത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത ഭക്ഷ്യമന്ത്രിമാരുടെ യോഗത്തിൽ ഉപഭോക്തൃ നിയമങ്ങൾ ഉദാരവൽക്കരിക്കുന്നതിനെതിരായ നിലപാടെടുത്തത് കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങൾ മാത്രമാണ്. പരിമിതികൾ ഉണ്ടെങ്കിലും ലീഗൽ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥർ ഉപഭോക്തൃ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പ്രതിബദ്ധതയോടെ പ്രവർത്തിക്കണം.
കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ അനർഹരായവരിൽ നിന്നും മൂന്ന് ലക്ഷം റേഷൻ കാർഡുകൾ തിരിച്ചെടുത്ത് അർഹരായവർക്ക് വിതരണം ചെയ്യുവാൻ സാധിച്ചു. അതിനെ തുടർന്ന് കാൻസർ രോഗികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിനാളുകൾക്കാണ് ചികിൽസാ സഹായം ഉൾപ്പെടെ ലഭിച്ചത്. ജീവനക്കാരുടെ പ്രൊമോഷൻ ഉൾപ്പെടെ വിഷയങ്ങൾ അനുഭാവപൂർവ്വം പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.
യോഗത്തിൽ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെ എം ദിനകരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷ്റഫ്, സിപിഐ ആലുവ മണ്ഡലം സെക്രട്ടറി അസ്ലഫ് പാറേക്കാടൻ, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ് സജീവ്, ബിന്ദു രാജൻ, എസ് എസ് ചന്ദ്രബാബു, ജി ആർ രാജീവ്, എസ് രാജേഷ്, ബി ഐ സൈലാസ്, ടി എസ് സതീഷ് കുമാർ, ബാബു കെ ജോർജ്, പി എ ഹുസെെൻ, ബഷീർ വി മുഹമ്മദ് എന്നിവർ സംസാരിച്ചു. സിവിൽ സർവ്വീസ് ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ ഡബ്ലൂ സി സി ജനറൽ സെക്രട്ടറി ജി മോട്ടിലാൽ ക്ലാസെടുത്തു.
English Summary: Employees’ first commitment should be to the people: Minister GR Anil
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.