16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 11, 2024
September 6, 2024
September 2, 2024
May 13, 2024
May 11, 2024
December 14, 2023
August 14, 2023
July 26, 2023
July 22, 2023
July 21, 2023

ജനപക്ഷ സിവില്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാക്കാന്‍ ജീവനക്കാര്‍ ശ്രമിക്കണം: കാനം

ജോയിന്റ് കൗണ്‍സില്‍ സമ്മേളനം തുടരുന്നു
Janayugom Webdesk
മലപ്പുറം
May 11, 2023 11:12 pm

യഥാര്‍ത്ഥ ഇടതുപക്ഷ നിലപാടില്‍ ഉറച്ച് നിന്ന് ജനപക്ഷ സിവില്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാക്കാന്‍ ജീവനക്കാര്‍ ശ്രമിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എം ദിവാകരന്‍ നഗറില്‍ (റോസ് ലോഞ്ച് ഓഡിറ്റോറിയം) ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍സിന്റെ 54-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ ഷാനവാസ്‌ ഖാന്‍ അധ്യക്ഷനായി. രാജ്യത്തിന് മാതൃകയായ കേരള സര്‍ക്കാരിന്റെ ജനപ്രിയ നയങ്ങളില്‍ അക്ഷരത്തെറ്റുകള്‍ സംഭവിക്കുന്നത് ചില ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിന്റെ ഫലമായാണ്. പൊതുമേഖലയിലടക്കം ഒഴിവുകള്‍ നികത്താതെ കേന്ദ്ര സര്‍ക്കാര്‍ യുവജനങ്ങളെ വഞ്ചിക്കുമ്പോള്‍ പിഎസ്‌സി വഴി കഴിഞ്ഞ ഏഴ് വര്‍ഷം ആയിരക്കണക്കിന് നിയമനങ്ങളാണ് സംസ്ഥാനത്ത് നടന്നത്. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്തയും ആനുകൂല്യങ്ങളും അതത് സമയത്ത് നല്‍കാന്‍ കഴിയാത്തത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങല്‍ ഏല്‍പ്പിക്കും. കരാര്‍ നിയമനവും പങ്കാളിത്ത പെന്‍ഷനും സംസ്ഥാനത്തും ശക്തമായ നടപ്പിലാക്കാനുള്ള നീക്കങ്ങളാണ് ഉദ്യോഗസ്ഥരെ മുന്‍നിര്‍ത്തി കേന്ദ്രം നടത്തികൊണ്ടിരിക്കുന്നത്. സുതാര്യമായ സേവനം ഉറപ്പുവരുത്തുന്നതിന്റെ പേരില്‍ കഴിയാവുന്നിടത്തൊക്കെ സ്വകാര്യവല്‍ക്കരണം നടപ്പാക്കാനാണ് ഈ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. സേവനദാതാ­വായ സര്‍ക്കാര്‍ സഹകാരിയാകുക എന്ന നയമാറ്റമാണ് ഉണ്ടായിവരുന്നത്. ആഗോളവല്‍ക്കരണ നയങ്ങള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന മുതലാളിത്ത നയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതാണ്. അങ്ങനെ വരുമ്പോള്‍ നമ്മുടെ അഭിമാനമായ സിവില്‍ സര്‍വീസ് സേവന മേഖല തകര്‍ന്ന് തരിപ്പണമാകും- കാനം ഓര്‍മ്മിപ്പിച്ചു. അവകാശങ്ങള്‍ക്കൊപ്പം കര്‍ത്തവ്യങ്ങള്‍ക്കും ഊന്നല്‍ നല്‍കി അഴിമതി രഹിത സിവില്‍ സര്‍വീസ് എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ ജോയിന്റ് കൗണ്‍സിലടക്കമുള്ള സംഘടനകള്‍ മുന്നോട്ട് വരണമെന്ന് കാനം പറഞ്ഞു. മൂന്ന് മണിക്ക് ജനാധിപത്യ ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബുവും തുടര്‍ന്ന് നടന്ന സുഹൃദ് സമ്മേളനം സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ സെക്രട്ടറി സത്യന്‍ മൊകേരിയും ഉദ്ഘാടനം ചെയ്തു.

eng­lish sum­ma­ry; Employ­ees should try to make pub­lic civ­il ser­vice a real­i­ty: Kanam

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.