25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 7, 2025
March 1, 2025
February 11, 2025
October 11, 2024
September 1, 2024
August 4, 2024
May 9, 2024
December 28, 2023
December 21, 2023
December 1, 2023

ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്: എല്‍പിജി ഗ്യാസ് വിതരണം അനിശ്ചിതത്വത്തില്‍

Janayugom Webdesk
കൊച്ചി
May 9, 2024 1:54 pm

ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഗ്യാസ് വിതരണം അനിശ്ചിതത്വത്തിലായി. അമ്പലമുഗൾ ബിപിസിഎല്ലിലെ എൽപിജി ബോട്ടിലിങ് പ്ലാന്റിലാണ് ഡ്രൈവർമാര്‍ മിന്നൽ പണിമുടക്ക് നടത്തുന്നത്. 

പ്ലാന്‍റിലെ 200 ഓളം ഡ്രൈവർമാരാണ് പണിമുടക്കുന്നത്. ഇതോടെ ഏഴ് ജില്ലകളിലേക്കുമുള്ള 140 ഓളം ലോഡ് സർവീസുകൾ മുടങ്ങി. തൃശ്ശൂർ കൊടകരയിലെ സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട കൂലി തർക്കത്തെ തുടർന്ന് ഡ്രൈവർ ശ്രീകുമാറിന് മർദനമേറ്റിരുന്നു.ഇതിൽ പ്രതിഷേധിച്ചാണ് ഡ്രൈവര്‍മാര്‍ വ്യാഴാഴ്ച രാവിലെ മുതല്‍ പണിമുടക്ക് സമരം ആരംഭിച്ചത്. ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് പ്രതിഷേധകര്‍ ആവശ്യപ്പെട്ടു. പരിക്കേറ്റ ശ്രീകുമാറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Eng­lish Sum­ma­ry: Employ­ees strike: LPG gas sup­ply uncertain

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.