മ്യാൻമറില്‍ തൊഴിൽ റാക്കറ്റിന്റെ പിടിയിൽ അകപ്പെട്ട സംഘത്തിലെ 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. മ്യാൻമറിലെ മ്യാവഡി മേഖലയിലെ രാജ്യാന്തര തൊഴില്‍തട്ടിപ്പുകാരുടെ കെണിയില്‍പ്പെട്ട ഇന്ത്യക്കാരെ രക്ഷിച്ചതായും സംഘം ബുധനാഴ്ച തമിഴ്‌നാട്ടിൽ എത്തിയതായും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
മ്യാൻമറിലെയും തായ്‌ലൻഡിലെയും ഇന്ത്യൻ ദൗത്യങ്ങളുടെ സംയുക്ത ശ്രമത്തെ തുടർന്ന് കഴിഞ്ഞ മാസം 32 ഇന്ത്യക്കാരെ മ്യാവഡിയിൽ നിന്ന് രക്ഷപ്പെടുത്തിയിരുന്നു.
“ലാവോസിലും കംബോഡിയയിലും സമാനമായ തൊഴിൽ റാക്കറ്റുകളുടെ സംഭവങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിയൻഷ്യൻ, നോം പെൻ, ബാങ്കോക്ക് എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസികൾ അവിടെ നിന്ന് ആളുകളെ നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈ അഞ്ചിന് ജോലി വാഗ്‌ദാനം ചെയ്യുന്ന സംഘങ്ങളെ കുറിച്ച് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വിദേശ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ജോലിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അന്വേഷിച്ചിരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
English Summary: Employment Fraud in Myanmar; 13 Indians who were caught in the rackets were rescued
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.