
ഗവർണർമാരെ ഉപയോഗിച്ച് ബിജെപി ഭരണമില്ലാത്ത സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനും ഉപരോധം ഏർപ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ഏറെ നാളായി കേരളത്തിലും ഇതാണ് കണ്ടുവരുന്നതെന്നും അദ്ദഹം ചൂണ്ടിക്കാട്ടി. സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിന്റെ സമാപനം കുറിച്ച് കോതമംഗലം കാനം രാജേന്ദ്രൻ നഗറിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇഡിയെ ഉപയോഗിച്ച് സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാൻ ആദ്യം ശ്രമിച്ചു. അത് ഫലിക്കാതെ വന്നപ്പോഴാണ് അവരുടെ ഇച്ഛയ്ക്കൊത്ത് പ്രവർത്തിക്കുന്ന ഗവർണർമാരെ ഉപയോഗപ്പെടുത്തുന്നത്. കാവിക്കൊടി പിടിച്ചു നിൽക്കുന്ന ഭാരതാംബ ചരിത്രത്തിൽ എവിടെയുമില്ല. കാവിക്കൊടി പിടിച്ച ഭാരതാംബയെ സ്തുതിക്കാൻ ഗവർണർ ക്ഷണിച്ചാൽ അതിന് സിപിഐക്കാരായ ഒരു മന്ത്രിമാരെയും കിട്ടില്ല. ഇക്കാര്യത്തിൽ സിപിഐയുടെ മനോനില മനസിലാക്കാൻ ഗുരുമൂർത്തിയുടെ പ്രഭാഷണം കേട്ടിട്ട് കാര്യമില്ല. ഗവർണർക്ക് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തെപ്പറ്റി അറിവുണ്ടാകണം. ഭരണഘടന എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച് കൃത്യമായ അറിവുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും എത്ര ഞെരുക്കം ഉണ്ടായാലും ദുരന്തം ഉണ്ടായ ചൂരൽമലയിലെ ആളുകളുടെ പുനരധിവാസം സാധ്യമാക്കും. ഭൂമിനഷ്ടപ്പെട്ട മുഴുവൻ പേരെയും പുനരധിവസിപ്പിക്കാതെ ചുരമിറങ്ങില്ല. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്താണെന്ന് തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ പാലോട് രവി പരസ്യമാക്കിയത് കോൺഗ്രസുകാരുടെ വിലയിരുത്തലാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സ്വാഗതസംഘം ചെയര്‍മാന്‍ കെ എം ദിനകരന്‍ അധ്യക്ഷത വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.