കരണ്‍ ജോഹറുടെ ടോക് ഷോ ആയ കോഫി വിത്ത് കരണ്‍ പരിപാടിയുടെ 4ാംസീസണില്‍ റാപ്പിഡ് ഫയര്‍ റൗണ്ടില്‍ പങ്കെടുക്കുമ്പോള്‍ ഐശ്വര്യ റായിയെ ഇമ്രാന്‍ ഹാഷ്മി ”പ്ലാസ്റ്റിക്” എന്ന് വിശേഷിപ്പിച്ചിരുന്നു. തന്റെ ഈ പ്രസതാവന മൂലം ഇമ്രാന്‍ ഹാഷ്മിക്ക് പിന്നീട് വന്‍ തിരിച്ചടികള്‍ നേരിടേണ്ടി വന്നു. എന്നാല്‍ ഒരു ഇന്റര്‍വ്യൂവില്‍ തന്റെ വിവാദമായ പ്രസ്താവന ഐശ്വര്യ റായിക്ക് വിഷമമുണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ഹാഷ്മി പറഞ്ഞു. ”ഞാന്‍ ഇപ്പോഴും പറയുന്നു,ഞാന്‍ സംസാരിച്ചിട്ടുള്ള എല്ലാവരോടും ബഹുമാനം പുലര്‍ത്തുന്നു. എന്നാല്‍ കൂടുതല്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. കാരണം എന്റെ പ്രസതാവന അരോചകമായിപ്പോയി.
അടുത്തിടെയായി ആളുകളെല്ലാം വളരെയധികം സെന്‍സിറ്റീവ് ആകുന്നു. സമൂഹമാധ്യമങ്ങളിലെ എല്ലാ കാര്യങ്ങളും ആളുകള്‍ ദേഷ്യത്തോടെ നോക്കിക്കാണുന്നു. ആ ഷോയുടെ കാര്യം എടുക്കുകയാണെങ്കില്‍ ഞങ്ങള്‍ എല്ലാ ഗെയിമുകളും തമാശയയാണ് എടുത്തത്. ആ ഷോയില്‍ ഒരുപാട് ഗെയിമുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പൊന്നും ആളുകള്‍ ഇത്തരത്തില്‍ സെന്‍സിറ്റീവ് ആയിരുന്നില്ല. ഈ അടുത്തിടെ കരണ്‍ ജോഹര്‍ തന്നെ പറയുകയുണ്ടായി, കഴിഞ്ഞ സീസണിലെ റാപ്പിഡ് ഫയര്‍ റൗണ്ട് വളരെയധികം വിരസത നിറഞ്ഞതായിരുന്നുവെന്ന്. കാരണം ഇപ്പോള്‍ അതിന്റെ രീതി മൊത്തത്തില്‍ മാറി. ആ സമയത്ത് എനിക്ക് ആ ഹാമ്പര്‍ വിജയിക്കണമെന്നായിരുന്നു.അതിനാല്‍ ഞാന്‍ അങ്ങനെ പറഞ്ഞ് നിര്‍ത്തി എന്നും ഇമ്രാന്‍ പറഞ്ഞു.
അതേസമയം ഐശ്വര്യ നേരിട്ട് ഈ പ്രസ്താവനയോട് പ്രതികരിച്ചില്ല.എന്നാല്‍ 2019ല്‍ ഫിലിംഫെയറിന് നല്‍കിയ ഒരു ഇന്റര്‍വ്യൂവില്‍ തന്നെ കുറിച്ച് പറഞ്ഞതില്‍ വച്ച് ഏറ്റവും മോശമായ പ്രസ്താവന പ്ലാസ്റ്റിക് എന്ന് വിശേഷിപ്പിച്ചതാണെന്ന് നടി പറഞ്ഞിരുന്നു. എന്നാല്‍ ഐശ്വര്യ റായിയെ എപ്പോഴെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ”ഹം ദില്‍ ദേ ചുകെ സനം”എന്ന ചിത്രത്തിന് ശേഷം ഐശ്വര്യ റായിയെ ഒരു നോക്ക് കാണാനായി അവരുടെ വാനിന് പുറത്ത് 3 മണിക്കൂറോളം കാത്ത് നിന്നിട്ടുണ്ടെന്നാണ് ഹാഷ്മി മറുപടി നല്‍കിയത്. ഞാന്‍ അവരുടെ വലിയൊരു ആരാധകനാണ്. ഞാന്‍ അവരെ ഇതുവരെ കണ്ടിട്ടില്ല. ഞാന്‍ അവരുമായി ഒരിക്കല്‍പോലും സംസാരിച്ചിട്ടില്ല. അതോടൊപ്പംഞാന്‍ വീണ്ടുംമാപ്പ് പറയുകയാണ് ‚അവര്‍ക്ക് മോശമായി എന്തെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍. ഞാന്‍ അവരെ നേരില്‍ കാണുകയും അവരോട് മാപ്പ് ചോദിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
English Summary;Emraan Hashmi regretted calling Aishwarya Rai plastic
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.