2 April 2025, Wednesday
KSFE Galaxy Chits Banner 2

എന്‍ ഊര് ടൂറിസം പദ്ധതി അട്ടിമറിക്കാന്‍ നീക്കം; സ്വകാര്യസംഘടനയുടെ ഹര്‍ജിയില്‍ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്

വയനാട് ബ്യൂറോ
കല്‍പറ്റ
April 20, 2022 7:12 pm
ആദിവാസി വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന എന്‍ ഊര് പദ്ധതി അട്ടിമറിക്കാന്‍ നീക്കം. പദ്ധതി ഉദ്ഘാട

നത്തിലേക്ക് അടക്കുന്നതിനിടെ ജില്ലയിലെ ഒരു സ്വകാര്യ സംഘടനയാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമര്‍പ്പിച്ചത്. നേരത്തെ ചില റിസോര്‍ട്ട് മാഫിയകള്‍ കടലാസ് സംഘടനകളെ ഉപയോഗിച്ച് പദ്ധതി അട്ടിമറിക്കാന്‍ ശ്രമം നടത്തിയിരുന്നു. 2012‑ല്‍ മാനന്തവാടി സബ്കലക്ടറായിരുന്ന എന്‍.പ്രശാന്ത് 2012ല്‍ മുന്നോട്ടു വെച്ച ബൃഹത് പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുന്നത്. മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ സഹകരണ സംഘത്തിന്റെ കൈവശം ലക്കിടിയിലുള്ളതില്‍ 25 ഏക്കറിലാണ് എന്‍ ഊര് ടൂറിസം പദ്ധതി. ജില്ലയിലെ ഗോത്ര വിഭാഗങ്ങളുടെ സാംസ്‌കാരിക പൈതൃകത്തിന്റെയും പാരമ്പര്യ വിജ്ഞാനത്തിന്റെയും സംരക്ഷണം, പരിപോഷണം, പ്രചാരണം എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്. വിദേശികളടക്കം സഞ്ചാരികളെ ആകര്‍ഷിക്കുകയെന്നതും  ലക്ഷ്യങ്ങളായിരുന്നു. ഗോത്ര വിഭാഗങ്ങളുടെ കരകൗശല വസ്തുക്കള്‍, പരമ്പരാഗത ഭക്ഷണം, ആഭരണങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവയുടെ ഇടനിലക്കാരെ ഒഴിവാക്കിയുള്ള വിപണനവും പദ്ധതിയുടെ ഭാഗമാണ്. 10 കോടി രൂപ ചെലവില്‍ രണ്ടു ഘട്ടങ്ങളായി നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിര്‍മിതി കേന്ദ്ര ഏറ്റെടുത്ത പ്രവൃത്തികളുടെ ഒന്നാം ഘട്ടം 2018ല്‍ പൂര്‍ത്തിയായി. പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചു ട്രൈബല്‍ മാര്‍ക്കറ്റ്, ട്രൈബല്‍ കഫ്റ്റീരിയ, വെയര്‍ഹൗസ്, ഫെസിലിറ്റേഷന്‍ സെന്റര്‍, എക്സിബിഷന്‍ ഹാള്‍ എന്നിവയാണ് പ്രഥമ ഘട്ടത്തില്‍ പണിതത്. ടൂറിസം വകുപ്പിന്റെ ഫണ്ട് ചെലവഴിച്ച് ഓപന്‍ എയര്‍ തിയറ്റര്‍, ട്രൈബല്‍ ഇന്റര്‍പ്രെട്ടേഷന്‍ സെന്റര്‍, ഹെരിറ്റേജ് വാക്ക്വേ, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആര്‍ട് ആന്‍ഡ് ക്രാഫ്ട് വര്‍ക്ക്‌ഷോപ്പ് തുടങ്ങിയവയാണ് രണ്ടം ഘട്ടത്തില്‍ നിര്‍മിച്ചു. ഭൂരഹിത ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനുള്ള ഡയറി പ്രൊജക്ടിനായി കുന്നത്തിടവക വില്ലേജില്‍ റിസര്‍വേ നമ്പര്‍ 172ല്‍പ്പെട്ട 531.1675 ഹെക്ടര്‍ വനഭൂമി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 1978ല്‍ കേരള സര്‍ക്കാരിനു കൈമാറിയിരുന്നു. ലക്ഷ്യം കാണാതെ ഉപേക്ഷിച്ച ഡയറി പ്രൊജക്ടില്‍ ഉള്‍പ്പെട്ടതില്‍ 100 ഹെക്ടര്‍ റവന്യൂ വകുപ്പ് മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ സഹകരണ സംഘത്തിനു വിട്ടുകൊടുത്തു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, വനം-വന്യജീവി വകുപ്പ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, പട്ടികവര്‍ഗ വികസന സെക്രട്ടറി, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, വയനാട് ജില്ലാ കലക്ടര്‍, സൗത്ത് വയനാട് ഡിഎഫ്ഒ, എന്‍ ഊര് സൊസൈറ്റി പ്രസിഡന്റുമായ മാനന്തവാടി സബ് കലക്ടര്‍ എന്നിവര്‍ക്കാണ് സ്വകാര്യ സംഘടനയുടെ ഹര്‍ജിയില്‍ കോടതി നോട്ടീസ് അയച്ചത്. ഈ ഭൂമിയുടെ ഭാഗം എന്‍ ഊര് ടൂറിസം പദ്ധതിക്കു ഉപയോഗപ്പെടുത്തുന്നതു നിയമവിരുദ്ധമാണെന്നാണ് സ്വകാര്യ സംഘടനയുടെ ആക്ഷേപം. പദ്ധതി പ്രവര്‍ത്തനം തടയാതിരിക്കുന്നതിനു കാരണം ഉണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാണ് നോട്ടീസിലെ നിര്‍ദേശം.

TOP NEWS

April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.