22 January 2026, Thursday

Related news

January 12, 2026
January 12, 2026
January 8, 2026
January 2, 2026
January 1, 2026
December 31, 2025
December 28, 2025
December 25, 2025
December 23, 2025
December 13, 2025

സംരംഭക സംരക്ഷണ നിയമനിർമാണം നടത്തണം; അഡ്വ. ഫ്രാൻസിസ് ജോർജ് എംപി

Janayugom Webdesk
കോട്ടയം
July 9, 2025 10:07 pm

സംരംഭക സംരക്ഷണ നിയമനിർമ്മാണം നടത്തണമെന്നും സംരംഭങ്ങളുടെ നിലനില്പിനും വളർച്ചയ്ക്കും അനുയോജ്യമായ സാമ്പത്തിക പങ്കാളികളായി ധനകാര്യ സ്ഥാപനങ്ങൾ മാറണമെന്നും അഡ്വ. ഫ്രാൻസീസ് ജോർജ് എം. പി. ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കോട്ടയം പ്രസ്ക്ലബിൽ സംഘടിപ്പിച്ച ‘ബാങ്കുകൾ അതിരുവിടുന്നുവോ’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊണ്ണൂറ് ദിവസങ്ങൾക്കുള്ളിൽ പലിശ അടയ്ക്കാത്ത സംരംഭകരുടെ വായ്പകൾ നിഷ്ക്രീയ ആസ്തികളായി മാറ്റുന്നത് പലപ്പോഴും സംരംഭത്തെ തന്നെ തകർക്കുന്നു. സർക്കാർ വകുപ്പുകളും ഏജൻസികളും ലക്ഷങ്ങളുടെ കൂടിശ്ശിക വരുത്തുമ്പോൾ കർഷകരും കരാറുകാരും പ്രതിസന്ധിയിലാവുകയാണ്. ബാങ്കുകൾക്ക് സാമ്പത്തിക നഷ്ടം വരാത്ത വിധം സംരംഭക സംരക്ഷണ നിയമ നിർമ്മാണങ്ങൾ നടത്താനും കർശനമായി നടപ്പാക്കാനും കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും സർക്കാർ വകുപ്പുകളിൽ നിന്നും ഏജൻസികളിൽ നിന്നും ലഭിക്കാനുള്ള പണം സംരംഭകരുടെ തിരിച്ചടവിനുള്ളതാണെന്ന് ഉറപ്പു വരുത്തി അവർക്ക് ആവശ്യമായ സാവകാശം നൽകണം. സംരംഭകരും ധനകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള ഇടപാടുകളിൽ സുതാര്യതയും സന്തുലിതാവസ്ഥയും സംജാതമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ കേന്ദ്ര- സംസ്ഥാനധനകാര്യവ കുപ്പുകൾക്കും റിസർവ്വ് ബാങ്കിനും നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

ബിൽഡേഴ്സ് അസോസിയേഷൻ ഏറ്റുമാനൂർ സെന്റർ ചെയർമാൻ ഷാജി ഇലവത്തിൽ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ചീഫ് കോ-ഓർഡിനേറ്റർ എബി. എം. പൊന്നാട്ട്, ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സ്റ്റേറ്റ് ചെയർമാൻ ജോൺസൺ കെ. ഏ. മുൻ സ്റ്റേറ്റ് ചെയർമാൻ സുരേഷ് പൊറ്റക്കാട്, കേരള സ്റ്റേറ്റ് സ്മോൾ സ്കേൽ ഇൻസ്ട്രീസ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡണ്ട് കെ ദിലീപ് കുമാർ, കിഫ്ബി കോൺട്രാക്ടേഴ്സ് അസ്സോസ്സിയേഷൻ സെക്രട്ടറി പോൾ ടി മാത്യു, ഗവർമെൻറ് കോൺട്രാക്ടേഴ്സ് അസ്സോസിയേഷൻ പ്രസിഡണ്ട് വർഗീസ് കണ്ണമ്പള്ളി, എം എസ് എം ഇ ബോറവേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ജോഷ് ലോറൻസ് എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.