22 December 2025, Monday

Related news

December 21, 2025
December 15, 2025
December 9, 2025
November 20, 2025
November 11, 2025
November 4, 2025
September 25, 2025
September 22, 2025
August 31, 2025
July 25, 2025

പ്രവാസ ലോകത്തെ ആഘോഷങ്ങള്‍ സ്നേഹത്തിൽ ചാലിച്ച കൂട്ടായ്മകളുടെ വിജയം കൂടിയാണെന്ന് മന്ത്രി പി പ്രസാദ്: “ഈണം 2023” സംഘടിപ്പിച്ചു

Janayugom Webdesk
ദോഹ
October 9, 2023 10:43 am

കാർഷിക വിളകളുടെ കൊയ്ത്തുൽസവം എന്നതിലുപരി പഴമയുടെ ഒരു വീണ്ടെടുപ്പു കൂടിയാണ് ഓണാഘോഷങ്ങളെന്നും പ്രവാസ ലോകത്ത് സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾ കാണുമ്പോൾ സ്നേഹത്തിൽ ചാലിച്ച കൂട്ടായ്മകളുടെ വിജയം കൂടിയാണെന്നും കൃഷി മന്ത്രി പി പ്രസാദ്. യുവകലാസാഹിതി ഖത്തറിന്റെ “ഈണം 2023” ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികൾ പ്രവാസങ്ങളില്‍ മാസങ്ങൾ നീണ്ടുനിൽക്കുന്നതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. 

യുവകലാസാഹിതി ഖത്തറിന്റെ 2023 ലെ ഈദ് — ഓണം ആഘോഷങ്ങൾ സംയുക്തമായി ഈണം 2023 എന്ന പേരിൽ ഒക്ടോബർ 6ന് ഷാലിമാർ റസ്റ്റോറന്റിൽ വച്ച് വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ യുവകലാസാഹിതി സെക്രട്ടറി ജീമോൻ ജേക്കബ് സ്വാഗതവും പ്രസിഡണ്ട് അജിത്പിള്ള അധ്യക്ഷതയും വഹിച്ചു.
ഐസിസി പ്രസിഡണ്ട് എ പി മണികണ്ഠൻ, ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡണ്ട് ഇ പി അബ്ദുറഹ്മാൻ, യുവകലാസാഹിതി രക്ഷാധികാരി ഷാനവാസ് തവയിൽ, കോർഡിനേഷൻ അസ്സി.സെക്രട്ടറി എം സിറാജ്, വനിതകലാസാഹിതി സെക്രട്ടറി സിതാര രാജേഷ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സനൂപ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ഈണം 2023നെ ആവേശഭരിതമാക്കിക്കൊണ്ട് “കനൽ” അവതരിപ്പിച്ച നാടൻ പാട്ടുകൾ കാണികളുടെ ആഘോഷത്തിന് മികവേറ്റുന്നതായിരുന്നു. ബിജിഎം ഓർഗാസ്ട്ര ഗാനമേളയും കലാകൈരളി വിവിധ ഡാൻസുകളും, ബാലസാഹിതിയുടെ കലാവിരുന്നുകളും അവതരിപ്പിച്ചു. യുവകലാസാഹിതി ഗരാഫ യൂണിറ്റ് രൂപം നൽകിയ ചിലമ്പ് നാടൻപാട്ട് കൂട്ടത്തിന്റെ അവതരണങ്ങളും വടംവലി മത്സരവും വിഭവസമൃദ്ധമായ ഓണസദ്യയും പരിപാടിയുടെ ഭാഗമായി.

കെ ഇ ലാലു, ഷാൻ പേഴുംമൂട്, സഹീർ ഷാനു, രഘുനാഥൻ, ഷാജി, എൻ പ്രകാശ്, അനീഷ്, ഇബ്രൂ ഇബ്രാഹിം, മുരളി, ബിനു ഇസ്മായിൽ, ഷുക്കൂർ, ഷബീർ, ബിജു, രഘുനാഥൻ, ഷനാ ലാലു തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.