16 December 2025, Tuesday

Related news

December 15, 2025
December 15, 2025
December 15, 2025
December 15, 2025
December 14, 2025
December 14, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025

ജമ്മുകശ്മീരിലെ അനന്തനാഗിൽ ഏറ്റുമുട്ടല്‍; കേണലിനും മേജറിനും വീരമൃത്യു

Janayugom Webdesk
കശ്മീര്‍
September 13, 2023 9:08 pm

ജമ്മുകശ്മീരിലെ അനന്ത്‌നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. കരസേനയിലെ കേണലും മേജറും ജമ്മുകശ്മീര്‍ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടുമാണ് വീരമൃത്യു വരിച്ചത്. അനന്ത്‌നാഗ് ജില്ലയിലെ കോക്കര്‍നാഗിലാണ് ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. 

ഇന്നലെ വൈകുന്നേരം ഗഡോള്‍ മേഖലയില്‍ ഭീകരര്‍ക്കായി ഓപ്പറേഷന്‍ ആരംഭിച്ചെങ്കിലും രാത്രിയോടെ തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും തെരച്ചില്‍ തുടരുകയായിരുന്നു. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

ലഷ്‌കര്‍-ഇ‑തൊയ്ബയുടെ നിഴല്‍ ഗ്രൂപ്പെന്ന് വിളിക്കപ്പെടുന്ന നിരോധിത സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അതേസമയം, ജമ്മു കശ്മീരിലെ രജൗരിയിലെ നര്‍ല മേഖലയില്‍ ഇന്ന് നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു.

Eng­lish Summary:Encounter at Anant­nag in Jam­mu and Kash­mir; Colonel and Major martyred
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.