ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ദന്തേവാഡ അതിര്‍ത്തിയിലെ വനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.സേനയുടെ സമീപകാലത്തെ ഏറ്റവും വലിയ വിജയമാണിതെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
ജില്ലാ റിസര്‍വ് ഗാര്‍ഡും പ്രത്യേക ദൗത്യസേനയും ചേര്‍ന്ന് ഇന്നലെയാണ് മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചത്.എന്നാല്‍ ഇന്ന് 12.30ഓടെ ഏറ്റുമുട്ടല്‍ നടക്കുകയായിരുന്നു.ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
എകെ സിരീസ് ഉള്‍പ്പെടെയുള്ള ആക്രമണ റൈഫിള്‍സും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തതായി വൃത്തങ്ങള്‍ പറഞ്ഞു.
വന്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഓര്‍ച്ച ബര്‍സുര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലുള്ള ഗോവല്‍,നെന്തൂര്‍,തുള്‍തുളി ഗ്രാമങ്ങളിലേക്ക് സംയുക്ത സൈനിക ഓപ്പറേഷനായി പ്രത്യേക സംഘങ്ങളെ അയക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.