13 February 2026, Friday

Related news

February 4, 2026
December 25, 2025
November 22, 2025
November 18, 2025
November 5, 2025
October 22, 2025
September 9, 2025
September 7, 2025
September 1, 2025
August 24, 2025

ജമ്മു കശ്മീരിൽ ഏറ്റുമുട്ടല്‍: മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ വീരമൃത്യുവരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
July 16, 2024 8:57 am

ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ തിങ്കളാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു മേജർ ഉൾപ്പെടെ നാല് സൈനികർ വീരമൃത്യുവരിച്ചു. 

ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്തമായി ദോഡയിലെ ദേശ മേഖലയിൽ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
രാത്രി ഒമ്പതുമണിയ്ക്കുശേഷമാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായി അധികൃതർ അറിയിച്ചു.

ഒരാഴ്ചയ്ക്കിടെ ജമ്മു മേഖലയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്.
കഴിഞ്ഞയാഴ്ച കത്വയിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതിന് ശേഷം ജമ്മു മേഖലയിൽ നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണിത്.

കഴിഞ്ഞ 32 മാസത്തിനിടെ ജമ്മു മേഖലയിൽ 48 സൈനികരാണ് കൊല്ലപ്പെട്ടത്. ജമ്മു മേഖലയിൽ മാത്രം 60ലധികം വിദേശ ഭീകരർ പരിശീലനം നേടിയിട്ടുള്ളതായി റിപ്പോർട്ടുകൾ ഉണ്ട്.

Eng­lish Sum­ma­ry: Encounter in Jam­mu and Kash­mir: Four sol­diers, includ­ing a major, martyred

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.