22 January 2026, Thursday

Related news

January 19, 2026
January 17, 2026
January 13, 2026
January 5, 2026
January 5, 2026
January 1, 2026
November 30, 2025
November 29, 2025
November 25, 2025
November 16, 2025

ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍: അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ന്യൂഡല്‍ഹി
December 19, 2024 9:10 am

ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് ഭീകരർ കൊല്ലപ്പെട്ടു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന കദ്ദർ മേഖലയിൽ തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനെ തുടർന്ന് സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ ഭീകരരുമായി ഏറ്റുമുട്ടലുണ്ടാകുകയും സൈന്യം പ്രതിരോധിക്കുകയും ചെയ്തു.

സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മാസമാദ്യം ജമ്മു കശ്മീരിലെ ഗഗാംഗീർ, ഗന്ദർബാൽ എന്നിവിടങ്ങളിൽ സിവിലിയന്മാരെ കൊലപ്പെടുത്തുകയും മറ്റ് നിരവധി ഭീകരാക്രമണങ്ങളിലും ഉൾപ്പെട്ട ഒരു ഭീകരനെ ശ്രീനഗർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.