22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു; സൈനികന് വീരമൃത്യു

Janayugom Webdesk
ശ്രീനഗര്‍
February 28, 2023 10:34 pm

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ കശ്മീരി പണ്ഡിറ്റ് യുവാവിനെ കൊലപ്പെടുത്തിയവരെന്ന് സംശയിക്കുന്ന രണ്ടു ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. പദ്ഗംപോര ഗ്രാമത്തിലെ പള്ളിയില്‍ ഒളിച്ചിരിക്കുകയായിരുന്ന ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു. രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം ഇവിടെ എത്തിയത്. സംഭവത്തിനിടെ പള്ളിക്ക് നാശനഷ്ടമുണ്ടായില്ലെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

ഏറ്റുമുട്ടലിനിടെ രാഷ്ട്രീയ റൈഫിള്‍സിലെ സൈനികന്‍ വീരമൃത്യു വരിച്ചു. വെടിവയ്പില്‍ ആഖിബ് മുസ്താഖ് ഭട്ടിനെ സൈന്യം വധിച്ചു. പള്ളിയുടെ ജനാലയിലൂടെ രക്ഷപ്പെട്ട രണ്ടാമത്തെ ഭീകരനായ അജാസ് അഹ്മദ് ഭട്ട് സമീപത്തെ വീട്ടില്‍ അഭയം തേടി. സൈന്യം പിന്നീട് വീട് വളഞ്ഞു. ഇവിടെവെച്ചാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. ഞായറാഴ്ച പുല്‍വാമയിലെ അചനിലാണ് കശ്മീരി പണ്ഡിറ്റായ സഞ്ജയ് ശര്‍മ കൊല്ലപ്പെട്ടത്. 

Eng­lish Summary;Encounter in Kash­mir: Two ter­ror­ists killed; The sol­dier died a hero­ic death
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.