
ജമ്മു കശ്മീരിലെ കിഷ്ത്വറില്‍ സുരക്ഷസേനയുടെ തെരച്ചിലിനിടെ വെടിയുതിര്‍ത്ത് തീവ്രവാദികള്‍. ഖാന്‍കൂന്‍ വനമേഖലയില്‍ തെരച്ചില്‍ നടത്തുന്ന സേനയ്ക്കെതിരെ വനത്തില്‍ നിന്നും തീവ്രവാദികള്‍ വെടിവയ്ക്കുകയായിരുന്നു. ദച്ചാന്‍, നാഗ്സേനി വനമേഖലയില്‍ തീവ്രവാദികളുടെ സാന്നിധ്യം ഉണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു തെരച്ചിലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒളിച്ചിരിക്കുന്ന തീവ്രവാദികള്‍ വെടിയുതിര്‍ത്തതായും സേന തിരിച്ചടിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആളപായമെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മേഖലയില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചതായും തീവ്രവാദികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.