19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024

കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

Janayugom Webdesk
ശ്രീനഗര്‍
November 22, 2023 6:36 pm

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു. രജൗരി ജില്ലയില്‍ ബാജി മാള്‍ വനത്തില്‍ ഭീകരരുമായി നടന്ന രൂക്ഷമായ ഏറ്റമുട്ടലിലാണ് സൈനികര്‍ വീരമൃത്യു വരിച്ചത്.
വനത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യവും ജമ്മു കശ്മീര്‍ പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഏറ്റുമുട്ടലുകളെ തുടര്‍ന്ന് ജമ്മു കശ്മീരിലെ പിര്‍ പഞ്ചല്‍ വനം സുരക്ഷാ സേനയ്ക്ക് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഭൂപ്രകൃതിയുടെ പ്രത്യേകത മുതലെടുത്ത് ഒളിച്ചിരിക്കാന്‍ ഭീകരര്‍ പിര്‍ പഞ്ചല്‍ വനമാണ് തിരഞ്ഞെടുക്കുന്നത്.
കഴിഞ്ഞയാഴ്ച രജൗരി ജില്ലയില്‍ ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു. അതിനിടെ ശ്രീനഗറില്‍ നിന്നും രണ്ട് ലഷ്കര്‍ ഭീകരരെ പിടികൂടി. കുപ്‌വാര സ്വദേശികളായ മുംതാസ് അഹമ്മദ് ലോണ്‍, ജഹാംഗീര്‍ അഹമ്മദ് ലോണ്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും വൻ ആയുധ ശേഖരവും വെടിക്കോപ്പുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

Eng­lish Summary:Encounter with ter­ror­ists in Kash­mir; Army offi­cer martyred
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.