26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 4, 2024
November 22, 2024
July 25, 2024
July 8, 2024
June 14, 2024
June 11, 2024
May 19, 2024
May 2, 2024
April 3, 2024
March 26, 2024

ഫ്ലൈറ്റ് സമയക്രമം പാലിയ്ക്കാതെ പ്രവാസികളെ കുഴപ്പിയ്ക്കുന്ന എയർ ഇന്ത്യയുടെ നിരുത്തരവാദപരമായ നടപടികൾ അവസാനിപ്പിയ്ക്കുക: നവയുഗം

Janayugom Webdesk
ദമ്മാം
July 8, 2024 4:56 pm

ഫ്ലൈറ്റുകൾ സമയക്രമം പാലിയ്ക്കാതെയും, പലപ്പോഴും ക്യാൻസൽ ചെയ്തും എയർ ഇന്ത്യയുടെ വിമാന സർവ്വീസുകൾ പ്രവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നത് പതിവായിരിയ്ക്കുകയാണ്. ഉപഭോക്താക്കളോടുള്ള ഇത്തരം നിരുത്തരവാദപരമായ നടപടികൾ എയർ ഇന്ത്യ അവസാനിപ്പിയ്ക്കണമെന്നു നവയുഗം സാംസ്ക്കാരികവേദി സൈഹാത്ത് യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ദല്ല സിഹാത്ത് നവയുഗം ഓഫിസ് ഹാളിൽ നന്ദകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നവയുഗം സൈഹാത്ത് യൂണിറ്റ് സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം ഉത്‌ഘാടനം ചെയ്തു.

ജയേഷ് രക്തസാക്ഷി പ്രമേയവും, ജാവേദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഹുസൈൻ സ്വാഗതം ആശംസിച്ചു.
നവയുഗം ജനറൽ സെക്രെട്ടറി എം എ വാഹിദ് കാര്യറ, ദല്ല മേഖല സെക്രെട്ടറി നിസ്സാം കൊല്ലം എന്നിവർ അഭിവാദ്യപ്രസംഗം നടത്തി.

സൈഹാത്ത് യൂണിറ്റ് ഭാരവാഹികളായി ഹുസൈൻ (രക്ഷാധികാരി), ജാവേദ് (പ്രസിഡന്റ്), വിപിൻ, അനീഷ് (വൈസ് പ്രസിഡന്റ്മാർ), ജയേഷ് (സെക്രട്ടറി), നിവിൻ, ഇർഷാദ് (ജോയിന്റ് സെക്രെട്ടറിമാർ), ഷമീം (ട്രെഷറർ) എന്നിവരെ തെരെഞ്ഞെടുത്തു. നവയുഗം നേതാക്കളായ വർഗ്ഗീസ്, രാജൻ കായംകുളം, റഷീദ് എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.

Eng­lish Sum­ma­ry: End Air Indi­a’s irre­spon­si­ble prac­tices of harass­ing expats by not fol­low­ing flight sched­ule: Navayugom

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.