22 January 2026, Thursday

Related news

January 19, 2026
January 17, 2026
January 17, 2026
January 16, 2026
January 15, 2026
January 8, 2026
January 4, 2026
December 31, 2025
December 31, 2025
December 31, 2025

കൈക്കൂലികേസില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടര്‍ അറസ്റ്റില്‍; ഇഡി ഓഫീസിന്റെ ഗേറ്റ് പൂട്ടി സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
December 2, 2023 1:09 pm

കൈക്കൂലി കേസില്‍ എന്‍ഫോഴ്സ് മെന്‍റ് ഡയറക്ടര്‍ അങ്കിത് തിവാരി അറസ്റ്റിലായതിനെ തുടര്‍ന്ന് മുക്കംമ്പാക്കം ഇഡി ഓഫീസിന്‍റെ ഗേറ്റ് പൂട്ടി സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി പുറത്തുവരുന്ന റിപ്പോര്‍ട്ട്. മധുരയിലെ ഇഡിയുടെ പ്രാദേശിക ഓഫീസില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ വിജിലന്‍സ് റെയ്ഡ് നിലവില്‍ തുടരര്‍ന്നുകൊണ്ടിരിക്കുകയാണ്.

വിജിലന്‍സ് റെയ്ഡ് ചെന്നൈയിലെ ഇഡിഓഫീസിലേക്കും എത്താമെന്ന മുന്‍ധാരണയിലാണ് സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ .നിലവില്‍ റെയ്ഡ് നടന്നുകൊണ്ടിരിക്കുന്ന മധുര ഓഫീസിലേക്ക് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കുള്ള പ്രവേശനം തമിഴ്‌നാട് പൊലീസ് തടഞ്ഞതായും പറയുന്നു.സംസ്ഥാന അന്വേഷണ ഏജന്‍സിയും കേന്ദ്ര അന്വേഷണ ഏജന്‍സിയും മുഖാമുഖം നിന്ന് കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് തമിഴ്‌നാട്ടില്‍ നടക്കുന്നതെന്നാണ് വിലയിരുത്തല്‍.

അതേസമയം കൈക്കൂലിയുടെ ഒരു വിഹിതം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൂടി നല്‍കണമെന്ന് പ്രതി ആവശ്യപ്പെട്ടതായാണ് തമിഴ്‌നാട് വിജിലന്‍സ് പറയുന്നത്. ആയതിനാല്‍ മറ്റു ഇഡി ഉദ്യോഗസ്ഥരിലേക്കും വിജിലന്‍സ് അന്വേഷണം വ്യാപിപ്പിക്കുമെന്നണ് സൂചന.2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള അന്വേഷണ ഏജന്‍സി മനപൂര്‍വം കേസിലുള്‍പ്പെടുത്തുന്നുവെന്ന ഡിഎംകെയുടെ ആരോപണങ്ങള്‍ക്കിടയിലാണ് അങ്കിത് തിവാരിയുടെ അറസ്റ്റ്. അറസ്റ്റിനെക്കുറിച്ച് ഇഡി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Eng­lish Summary:
Enforce­ment Direc­tor Ankit Tiwari arrest­ed in bribery case; It is report­ed that the gate of the ED office was locked and CRPF per­son­nel were deployed

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.