കൊടകര കുഴൽപ്പണ കേസിൽ വീണ്ടും സാവകാശം തേടി ഇ ഡി. കേസിൽ നിലപാട് അറിയിക്കുന്നതിനാണ് ഇഡി സാവകാശം തേടിയത്. ഇത് ആറാം തവണയാണ് ഇ ഡി സമയം നീട്ടി ചോദിക്കുന്നത്.
ഹൈക്കോടതി കേസ് പരിഗണിക്കുന്നത് ഈ മാസം 22‑ലേക്ക് മാറ്റി. അന്വേഷണത്തിന് പരിമിതിയുണ്ടെന്നാണ് ഇ ഡിയുടെ വാദം. കേസ് ഇഡിയുടെ അന്വേഷണ പരിധിയിൽ വരുന്നതാണോ എന്ന് പരിശോധിക്കുന്നതായും ഇ ഡി ഹൈക്കോടതിയിൽ അറിയിച്ചു.കേസില്‍ കൂടുതല്‍ പണം അന്വേഷണ സംഘം കഴിഞ്ഞ മാസം കണ്ടെടുത്തിരുന്നു.
പ്രതികളില്‍ ഒരാളായ ദീപ്തിയുടെ സുഹൃത്ത് ഷിന്റോയുടെ ചാലക്കുടിയിലെ വീട്ടില്‍ നിന്നാണ് 140,000 രൂപ കണ്ടെടുത്തത്. മുഖ്യപ്രതി രഞ്ജിത്തിന്റെ ഭാര്യയാണ് ദീപ്തി. മൂന്നര കോടി കവര്‍ന്ന കേസില്‍ ഇതുവരെ കണ്ടെടുത്തത് ഒരു കോടി 47 ലക്ഷം രൂപയാണ്. ബാക്കി കവര്‍ച്ചാ പണം കണ്ടെത്താനാണ് കുറ്റപത്രം സമര്‍പ്പിച്ച ശേഷം കേസില്‍ തുടര്‍ അന്വേഷണം തുടങ്ങിയത്.
English Summary : enforcement directorate asked for time in kodakara blackmoney case
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.