24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 10, 2024
November 30, 2024
November 3, 2024
October 18, 2024
September 30, 2024
August 8, 2024
July 9, 2024
June 15, 2024
June 1, 2024

ഭൂമികൈക്കലാക്കിയെന്ന കേസ് ; ലാലു പ്രസാദ് യാദവിനെ എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേററ് ചോദ്യം ചെയ്തു

Janayugom Webdesk
ന്യൂഡല്‍ഹി
January 30, 2024 3:13 pm

ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവിനെ എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറിലേരെ ചോദ്യം ചെയ്തു. മകള്‍ മിസ ഭാരതിക്കും ഭര്‍ത്താവിനുമൊപ്പമാണ് അദ്ദേഹം ചോദ്യം ചെയ്യലിനായി ഹാജരായത്. മുൻ തീയതികളിൽ ഹാജരാകാത്തതിനെ തുടർന്ന് ജനുവരി 19 ന് കേന്ദ്ര അന്വേഷണ ഏജൻസി അദ്ദേഹത്തിന് സമൻസ് അയച്ചു.

ബിഹാറിൽ കോൺഗ്രസിൻ്റെയും രാഷ്ട്രീയ ജനതാദളിന്റെയും നേതൃത്വത്തിലുള്ള മഹാഗത്ബന്ധൻ സഖ്യം ഉപേക്ഷിക്കാൻ ജനതാദൾ (യുണൈറ്റഡ്) നേതാവ് നിതീഷ് കുമാർ തീരുമാനിക്കുകയും ഒമ്പതാം തവണ ബീഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ചോദ്യം ചെയ്യൽ.2004 നും 2009 നും ഇടയിൽ കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ, റിക്രൂട്ട്‌മെൻ്റ് നടപടിക്രമങ്ങൾക്ക് വിരുദ്ധമായി ലാലു പ്രസാദ് യാദവ് റെയിൽവേയിൽ ജോലിക്ക് പകരമായി ജോലി മോഹികളിൽ നിന്ന് ഭൂമി കൈക്കലാക്കിയെന്നാണ് അന്വേഷണ ഏജൻസിയുടെ ആരോപണം.അദ്ദേഹത്തിന്റെ ചോദ്യം ചെയ്യലിന് മുന്നോടിയായി നിരവധി ആർജെഡി അനുയായികൾ ഇഡി ഓഫീസിന് പുറത്ത് തടിച്ചുകൂടി.

ജോലിക്ക് വേണ്ടിയുള്ളഭൂമി കുംഭകോണ കേസിൽ തന്റെ പിതാവിന് ഇഡി സമൻസ് അയച്ചതിനെതിരെ മകൾ മിസ ഭാരതി ബിജെപിനേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ പ്രതികരിച്ചിരുന്നു.ഇതൊന്നും പുതിയ കാര്യമല്ലെന്നും ‚കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോഴെല്ലാം അവർ ഞങ്ങൾക്ക് സമൻസ് അയയ്ക്കുന്നു. ഇപ്പോൾ, ഞങ്ങളുടെ കുടുംബത്തിന് മാത്രമല്ല, അവർ പ്രതിപക്ഷത്തുള്ള എല്ലാവർക്കും സമൻസ് അയയ്ക്കുന്നു, മിസ പറഞ്ഞു.

ലാലു പ്രസാദിനെ കൂടാതെ ഭാര്യ റാബ്രി ദേവി, മക്കളായ മിസ, ഹേമ യാദവ് എന്നിവരും മറ്റ് 12 പ്രതികളിൽ സിബിഐ എഫ്ഐആറിൽ പേരുണ്ട്. 2023 മാർച്ചിൽ ഇഡി ലാലു പ്രസാദും കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു. 

Eng­lish Summary:
Enforce­ment Direc­torate ques­tioned Lalu Prasad Yadav in land grab­bing case

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.