അനധികൃത ഖനന കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ അനുയായി പ്രേം പ്രകാശ് അറസ്റ്റില്‍. ബുധനാഴ്ച നടന്ന റെയ്ഡില്‍ രണ്ട് എകെ 47 തോക്കുകളും അറുപതോളം വെടിയുണ്ടകളും കണ്ടെടുത്തതിനു പിന്നാലെയാണ് അറസ്റ്റ്. കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തു. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ മറ്റൊരു അനുയായി പങ്കജ് മിശ്ര നേരത്തെ അറസ്റ്റിലായിരുന്നു.
പങ്കജ് മിശ്രയെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് പ്രകാശിന്റെ വസതിയില്‍ ഇഡി പരിശോധന നടത്തിയത്. പ്രേം പ്രകാശിന്റെ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥര്‍ വീട്ടില്‍ വെച്ചിട്ട് പോയ തോക്കുകളാണ് ഇഡി കണ്ടെടുത്തതെന്ന് റാഞ്ചി പൊലീസ് അറിയിച്ചു. ഇവരെ സസ്പെന്‍ഡ് ചെയ്തെന്നും പൊലീസ് വ്യക്തമാക്കി. ജാര്‍ഖണ്ഡിലെ അനഃധികൃത ഖനനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇരുപതോളം ഇടങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു.
English summary; Enforcement Directorate Raid; Supporter of Jharkhand Chief Minister arrested
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.