25 February 2026, Wednesday

Related news

February 17, 2026
February 15, 2026
February 13, 2026
February 6, 2026
February 5, 2026
February 4, 2026
February 4, 2026
February 3, 2026
January 29, 2026
January 26, 2026

എൻജിനിൽ തീപിടിത്തം; ടർക്കിഷ് എയർലൈൻസ് വിമാനത്തിന് കൊൽക്കത്തയിൽ അടിയന്തര ലാൻഡിങ് നടത്തി

Janayugom Webdesk
കൊൽക്കത്ത
February 4, 2026 7:58 pm

കഠ്മണ്ഡുവിൽ നിന്നും ഇസ്താംബുളിലേക്ക് പുറപ്പെട്ട ടർക്കിഷ് എയർലൈൻസ് 727 വിമാനത്തിന് കൊൽക്കത്തയിൽ അടിയന്തര ലാൻഡിങ് നടത്തി. 236 യാത്രക്കാരുമായാണ് വിമാനം പറന്നുയര്‍ന്നത്. വലതുവശത്തെ എൻജിനിൽ തീ കണ്ടതിനെ തുടർന്ന് ക്യാപ്റ്റൻ കൊൽക്കത്ത എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചു. തുടർന്ന് പ്രാദേശിക സമയം 14:49ന് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് അനുവദിക്കുകയായിരുന്നു.

വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു യാത്രക്കാരെ വിമാനത്താവളത്തിന് പുറത്തേക്കെത്തിച്ചു. നിലവിൽ കൊൽക്കത്ത വിമാനത്താവളത്തിലുള്ള എയർലൈൻ 727 ന്റെ സുരക്ഷാ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.‘കാഠ്മണ്ഡുവിൽ നിന്നും ഇസ്താംബുളിലേക്ക് പുറപ്പെട്ട ടർക്കിഷ് എയർലൈൻസ് 727ന്റെ എൻജിനിൽ തീ കണ്ടതിനാൽ ക്യാപ്റ്റൻ കൊൽക്കത്ത എടിസിയിൽ വിവരമറിയിച്ചു. തുടർന്ന് ഉച്ചകഴിഞ്ഞ്‌ 2.49ന് വിമാനം അടിയന്തമായി ലാൻഡ് ചെയ്തു. വിമാനത്തിന്റെ സുരക്ഷാ പരിശോധനകൾ നടന്നു വരികയാണെന്ന് എയർപോർട്ട് ഡയറക്ടർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.