22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 2, 2024
November 27, 2024
October 28, 2024
October 14, 2024
October 4, 2024
September 25, 2024
September 16, 2024
September 10, 2024
September 10, 2024

സതി അനുഷ്ഠിക്കാന്‍ സമ്മര്‍ദം; ഗുജറാത്തില്‍ യുവ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു

Janayugom Webdesk
അഹമ്മദാബാദ്
May 21, 2023 9:42 pm

സതി അനുഷ്ഠിക്കാന്‍ ആവശ്യപ്പെട്ടുള്ള ഭര്‍തൃവീട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍‍ന്ന് യുവ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു. ഗുജറാത്തിലാണ് സംഭവം. രാജസ്ഥാനിലെ ഭില്‍വാഡ സ്വദേശിയായ സംഗീത ലഖ്ര(28)യാണ് നദിയില്‍ ചാടി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 10നാണ് സംഗീതയുടെ ഭര്‍ത്താവ് മരിച്ചത്. തുടര്‍ന്ന് തന്നോടും ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് സംഗീതയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഈ മാസം പത്താം തീയതി മുതല്‍ സംഗീതയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഗീതയെ സബര്‍മതി നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഗീതയുടെ പിതാവ് രമേശ് ലഖ്ര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മകളുടെ മരണത്തിനു കാരണക്കാരായ ഭര്‍തൃമാതാവിനും മറ്റ് നാലുപേര്‍ക്കുമെതിരെയാണ് രമേശ് ലഖ്ര പരാതി നല്‍കിയിരിക്കുന്നത്. വീട്ടുകാരുടെ ഉപദ്രവവും ഭീഷണിയുമാണ് മകള്‍ മരിക്കാന്‍ ഇടവരുത്തിയതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി സബര്‍മതി പൊലീസ് അറിയിച്ചു. സംഗീത കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദധാരിയാണ്.

eng­lish sum­ma­ry; Engi­neer, 28, kills self over pres­sure to become a sati
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.