22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026

കൊച്ചി പെറ്റ് ഷോപ്പില്‍ നിന്ന് നായക്കുട്ടിയെ മോഷ്ടിച്ച എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

Janayugom Webdesk
കൊച്ചി
February 1, 2023 4:37 pm

കൊച്ചി നെട്ടൂരിലെ പെറ്റ് ഷോപ്പില്‍ നിന്ന് നായക്കുട്ടിയെ മോഷ്ടിച്ച വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കര്‍ണാടക സ്വദേശികളായ എന്‍ജിനിയറിങ് വിദ്യാര്‍ഥികളായ നിഖില്‍, ശ്രേയ എന്നിവരാണ് പിടിയിലായത്. ഉഡുപ്പിയിലെ താമസസ്ഥലത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ബൈക്കില്‍ കൊച്ചിയിലെത്തി മോഷണം നടത്തുകയായിരുന്നു ഇവര്‍.

കഴിഞ്ഞ ശനിയാഴ്ചയാണ് നെട്ടൂരിലെ പെറ്റ് ഹൈവ് എന്ന കടയില്‍ നിന്ന് ബൈക്കില്‍ എത്തിയ യുവതിയും യുവാവും നായക്കുട്ടിയെ ഹെല്‍മെറ്റില്‍ വച്ച് കടത്തിയത്. കടയിലെത്തിയ ഇവര്‍ ഒരു പൂച്ചക്കുട്ടിയെയായണ് ആവശ്യപ്പെട്ടതെന്ന് കടയുടമ പറയുന്നത്. എന്നാല്‍ പൂച്ചക്കുട്ടിയെ കിട്ടാത്തതിനെ തുടര്‍ന്ന് അവര്‍ കടയില്‍ നിന്ന് പോകുകയും ചെയ്തു. 

ഏറെ നേരം കഴിഞ്ഞാണ് നായക്കുട്ടിയെ കാണാതായത് കടയുടമയുടെ ശ്രദ്ധയില്‍പ്പെട്ടത്. നായക്കുട്ടിയുടെ കൂട് തുറന്ന നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ബൈക്കിലെത്തിയ യുവതിയും യുവാവും നായയെ മോഷ്ടിച്ച വിവരം ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് കടയുടമ പനങ്ങാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Eng­lish Sum­ma­ry: Engi­neer­ing stu­dents caught steal­ing pup­py from Kochi pet shop

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.