29 December 2025, Monday

Related news

December 29, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025
December 26, 2025
December 24, 2025
December 24, 2025

ഇംഗ്ലണ്ട്‌ ക്രിക്കറ്റ് താരം റോബിൻ സ്‌മിത്ത്‌ അന്തരിച്ചു

Janayugom Webdesk
പെർത്ത്‌
December 2, 2025 8:47 pm

മുൻ ഇംഗ്ലണ്ട്‌ ക്രിക്കറ്റ്‌ താരം റോബിൻ സ്‌മിത്ത്‌(62) അന്തരിച്ചു. ഓസ്‌ട്രേലിയയിലെ പെർത്തിൽവെച്ചായിരുന്നു അന്ത്യം. സ്മിത്തിന്റെ മുൻ ക്ലബ്ബായ ഹാംഷെയർ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബാണ് മരണവിവരം പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല. 1988 മുതൽ 1996വരെ ഇംഗ്ലണ്ടിനായി 62 ടെസ്റ്റും 71 ഏകദിനവും കളിച്ചു. 43.67 ശരാശരിയിൽ 4236 റൺസ് നേടി. ആകെ 13 സെഞ്ചുറിയും നേടിയിട്ടുണ്ട്. 2003ലായിരുന്നു സ്‌മിത്ത്‌ വിരമിച്ചത്‌. ആഭ്യന്തര തലത്തിൽ, സ്മിത്തിന്റെ മുഴുവൻ കരിയറും ഹാംഷെയറിലായിരുന്നു. കൗണ്ടിക്ക് വേണ്ടി 426 മത്സരങ്ങളിൽ നിന്ന് 26,155 റൺസ് നേടി. അതിൽ 61 സെഞ്ചുറികൾ ഉൾപ്പെടുന്നു. ലിസ്റ്റ് എയിൽ 443 മത്സരങ്ങളിൽ നിന്ന് 41.12 ശരാശരിയിൽ 14,927 റൺസും നേടിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.