24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 23, 2024
December 23, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 19, 2024
December 18, 2024

ഇംഗ്ലീഷ് ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ മ രിച്ച നിലയില്‍

Janayugom Webdesk
ലണ്ടന്‍
May 3, 2024 9:35 pm

ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബ് വോര്‍സെസ്റ്റര്‍ഷയറിന്റെ ജോഷ് ബേക്കര്‍ അന്തരിച്ചു. 20 കാരനായ താരത്തെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫോൺ എടുക്കാത്തതിനെ തുടർന്ന് സുഹൃത്ത് അപ്പാർട്ട്മെന്റിലെത്തി പരിശോധിച്ചപ്പോഴാണ് ക്രിക്കറ്റ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഇടംകയ്യന്‍ സ്പിന്നറായ ബേക്കര്‍ 2021ലാണ് ക്ലബ്ബിനായി തന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റം നടത്തിയത്. ഈ സീസണില്‍ രണ്ട് കൗണ്ടി ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ അദ്ദേഹം ടീമില്‍ ഇടംനേടി. 

ഏപ്രിലില്‍ കിഡര്‍മിന്‍സ്റ്ററില്‍ ഡര്‍ഹാമിനെതിരെയാണ് അവസാനമായി കളിച്ചത്. എല്ലാ ഫോര്‍മാറ്റുകളിലുമായി 47 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 70 വിക്കറ്റുകളും നേടി. 2022ൽ പരിക്കേറ്റതിനെ തുടർന്ന് ഇടവേളയെടുത്ത താരം, കഴിഞ്ഞ വർഷം ക്ലബ്ബുമായി മൂന്നു വർഷത്തെ കരാർ ഒപ്പിട്ടിരുന്നു. താരത്തിന്റെ മരണകാരണം എന്താണെന്ന് വ്യക്തമല്ല.

Eng­lish Summary:English crick­eter Josh Bak­er dead
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.