
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്സണല്‍ ടീമുകളിറങ്ങും. ഇതുവരെ എല്ലാ ടീമുകളും ഏഴ് മത്സരങ്ങള്‍ വീതം കളിച്ചു. നാളെ വൈകിട്ട് ഏഴിന് നടക്കുന്ന മത്സരത്തില്‍ ചെല്‍സി, നോട്ടിങ്ഹാം ഫോറസ്റ്റിനെ നേരിടും. ലീഗില്‍ 11 പോയിന്റുമായി ഏഴാമതാണ് ചെല്‍സി. അഞ്ച് പോയിന്റുമായി നോട്ടിങ്ഹാം ഫോറസ്റ്റ് അഞ്ചാം സ്ഥാനത്താണ്. തുടര്‍ച്ചയായി മൂന്നാം ജയം ലക്ഷ്യമിടുന്ന മാഞ്ചസ്റ്റര്‍ സിറ്റി എവര്‍ട്ടണിനെ നേരിടും. രാത്രി 7.30നാണ് മത്സരം. 13 പോയിന്റുമായി സിറ്റി അഞ്ചാമതും 11 പോയിന്റുമായി എവര്‍ട്ടണ്‍ എട്ടാമതുമാണ്. രാത്രി 10ന് നടക്കുന്ന മത്സരത്തില്‍ ആഴ്സണല്‍ ഫുള്‍ഹാമിനെ നേരിടും. 16 പോയിന്റോടെ ആഴ്സണല്‍ തലപ്പത്ത് തുടരുന്നു. എട്ട് പോയിന്റുമായി ഫുള്‍ഹാം 14-ാമതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.