22 February 2025, Saturday
KSFE Galaxy Chits Banner 2

Related news

February 16, 2025
February 16, 2025
February 11, 2025
February 10, 2025
January 23, 2025
January 16, 2025
January 8, 2025
January 4, 2025
December 31, 2024
December 21, 2024

എന്റെ ഭൂമി സംയോജിത പോർട്ടൽ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

Janayugom Webdesk
തിരുവനന്തപുരം
October 22, 2024 8:00 am

‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന ദൗത്യപ്രഖ്യാപനത്തിന്റെ ഭാഗമായി കേരള സർക്കാർ ആരംഭിച്ച എന്റെ ഭൂമി സംയോജിത പോർട്ടലിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റവന്യു, രജിസ്ട്രേഷൻ, സർവേ വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കുന്ന എന്റെ ഭൂമി സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനത്തിലൂടെ രാജ്യത്തെ ആദ്യത്തെ സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനമാണ് യാഥാർത്ഥ്യമാകുന്നത്. ചടങ്ങിൽ റവന്യു മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. രജിസ്ട്രേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പദ്ധതി വിശദീകരിക്കും. 

ഭൂമിയുടെ കൈമാറ്റം, ഭൂമി രജിസ്റ്റർ ചെയ്യുന്നതിനുള്ള ടെംപ്ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷൻ സ്കെച്ച്, ബാധ്യതാ സർട്ടിഫിക്കറ്റ്, ഭൂമി നികുതി അടവ്, ന്യായവില നിർണയം, ഓട്ടോ മ്യൂട്ടേഷൻ, ലൊക്കേഷൻ സ്കെച്ച്, ഭൂമിയുടെ തരംമാറ്റം തുടങ്ങി നിരവധി സേവനങ്ങൾ എന്റെ ഭൂമി പോർട്ടൽ വഴി ലഭിക്കും. വിവിധ ഓഫിസുകൾ സന്ദർശിക്കാതെ ഭൂമി ഇടപാടുകളിൽ കാര്യക്ഷമതയും വേഗതയും വർധിപ്പിക്കാനാകും. സേവന ലഭ്യതയ്ക്ക് സുതാര്യതയും സുരക്ഷയും ഉറപ്പാകുന്നതോടെ ഭൂരേഖകൾക്ക് ആധുനിക സാങ്കേതിക വിദ്യകളുടെ പൂർണ സംരക്ഷണം ലഭിക്കും. 

കാസർകോട് ജില്ലയിലെ ഉജ്ജാർ ഉൾവാർ വില്ലേജിൽ തുടക്കം കുറിക്കുന്ന എന്റെ ഭൂമി പോർട്ടൽ മൂന്ന് മാസത്തിനകം, ഡിജിറ്റൽ സർവേ പൂർത്തിയായ 212 വില്ലേജുകളിലും ലഭ്യമാകും. എന്റെ ഭൂമി ഡിജിറ്റൽ ലാൻഡ് സർവേ പദ്ധതിയിലൂടെ 212 വില്ലേജുകളിലെ 4.8 ലക്ഷം ഹെക്ടർ ഭൂമിയുടെ സർവേ ഇതിനോടകം പൂർത്തിയായി.

TOP NEWS

February 22, 2025
February 22, 2025
February 22, 2025
February 22, 2025
February 21, 2025
February 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.