6 December 2025, Saturday

Related news

December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 4, 2025
December 4, 2025
December 3, 2025

എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് മലപ്പുറത്ത് വർണാഭമായ തുടക്കം

* 13 വരെ കോട്ടക്കുന്ന് മൈതാനത്ത് വിവിധ പരിപാടികൾ
* 150 ഓളം സ്റ്റാളുകൾ
* ദിവസവും വൈകീട്ട് സംസ്‌കാരിക പരിപാടികൾ
Janayugom Webdesk
മലപ്പുറം
May 7, 2025 9:12 pm

സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കോട്ടക്കുന്ന് മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന- വിപണന മേളയ്ക്ക് വർണാഭമായ തുടക്കം. വൈകീട്ട് 4.30ന് കോട്ടക്കുന്നിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ കായിക‑ന്യൂന പക്ഷ‑ക്ഷേമ‑വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. പി. നന്ദകുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

മേളയുടെ രണ്ടാം ദിനമായ നാളെ രാവിലെ 10.30ന് കുടുംബശ്രീയുടെ ‘ഇ- മാലിന്യത്തിലെ സംരംഭക സാധ്യത’ എന്ന വിഷയത്തിൽ മെഗാ പരിശീലന പരിപാടി നടക്കും. ഉച്ചയ്ക്ക് രണ്ടിന് മോട്ടോർ വാഹന വകുപ്പിന്റെ ‘റോഡു സുരക്ഷയും മാറുന്ന നിയമങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. മെയ് എട്ടിന് വൈകുന്നേരം ഏഴിന് നാടൻപാട്ട് കലാകാരനായ അതുൽ നറുകരയും സംഘവും നയിക്കുന്ന ഫോക് ലോർ ലൈവും നടക്കും.

സംസ്ഥാന സർക്കാരിന്റെ 90 ഓളം വകുപ്പുകളുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിലാണ് മേളയുടെ സംഘാടനം. കഴിഞ്ഞ ഒമ്പത് വർഷത്തെ സർക്കാറിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന മേളയാണ് കോട്ടക്കുന്നിൽ സംഘടിപ്പിക്കുന്നത്. വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ സർക്കാരിന്റെ വ്യത്യസ്ത പദ്ധതികളെക്കുറിച്ച് ജനങ്ങൾക്ക് അറിവു നൽകുന്ന രീതിയിലാണ് ക്രമീകരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എൽ ഇ ഡി വാളുകളിൽ തത്സമയ പ്രദർശനങ്ങളും വിവിധ വകുപ്പുകളുടെ സേവനങ്ങളും ഉറപ്പാക്കും. കേരളത്തിന്റെ സമഗ്ര മുന്നേറ്റങ്ങളെ അടയാളപ്പെടുത്തുന്നതും മാറുന്ന കേരളത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിയുന്നതുമാണ് വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്‌സിബിഷൻ.

കോട്ടക്കുന്നിൽ രണ്ട് എസി ഹാംഗറുകളും ഒരു നോൺ എസി ഹാംഗറുമടക്കം ആകെ 45,192 ച. അടിയിൽ ശീതീകരിച്ച രണ്ട് ഹാംഗറുകൾ ഉൾപ്പെടെ 70,000 ച. അടി വിസ്തൃതിയിലുള്ള പ്രദർശന നഗരിയാണ് ഒരുക്കിയിട്ടുള്ളത്. വിപുലമായ സജ്ജീകരണങ്ങളോടെയാണ് പ്രദർശന വിപണന മേള നടക്കുന്നത്. 90 ഓളം സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും 150 ഓളം സ്റ്റാളുകൾ, വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാകുന്ന സർവീസ് സ്റ്റാളുകൾ, 2000 ച. അടിയിൽ പി.ആർ.ഡിയുടെ എന്റെ കേരളം ഒന്നാമത് ചിത്രീകരണം, കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കാർഷിക മേള, കുടുംബശ്രീയുടെ രുചി വൈവിധ്യങ്ങളുടെ ഭക്ഷ്യമേള, ടൂറിസം അനുഭവങ്ങൾ പുനരാവിഷ്‌ക്കരിക്കുന്ന ടൂറിസം വകുപ്പിന്റെ പ്രദർശനം, സാങ്കേതിക മികവ് തെളിയിക്കുന്ന കിഫ്ബിയുടെ പ്രദർശന പവലിയൻ, ഐ.ടി വകുപ്പിന്റെയും സ്റ്റാർട്ടപ്പുകളുടെയും ടെക്നോ ഡെമോ ഏരിയ, സ്പോർട്സ് സോൺ, വൈവിധ്യവും വിജ്ഞാനപ്രദവുമായ സ്റ്റാളുകൾ, മിനി തിയേറ്റർ എല്ലാം ശീതീകരിച്ച ഈ പന്തലിനകത്തുണ്ട്. ഏഴു ദിവസങ്ങളിലായി വിവിധ വകുപ്പുകളുടെ കാലിക പ്രസക്തമായ 13 സെമിനാറുകളും എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികളും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. ഭക്ഷ്യമേള, പുസ്തകമേള തുടങ്ങിയവയവയും മേളയുടെ ഭാഗമായിട്ടുണ്ട്.

മേളയോടനുബന്ധിച്ച് കോട്ടക്കുന്നിലേക്കുള്ള ഡി ടി പി സി യുടെ പ്രവേശന ടിക്കറ്റും പാർക്കിംഗ് ഫീയും ഒഴിവാക്കി പ്രവേശനം സൗജന്യമാക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ വൈകുന്നേരം 10 വരെയാണ് പ്രദർശനം.

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.