14 December 2025, Sunday

Related news

December 12, 2025
December 6, 2025
November 26, 2025
November 18, 2025
October 31, 2025
October 18, 2025
October 17, 2025
October 7, 2025
October 6, 2025
October 4, 2025

ഒരു കുടക്കീഴില്‍ വിസ്മയലോകം; എന്റെ കേരളത്തിന് തിരിതെളിഞ്ഞു

Janayugom Webdesk
കല്‍പ്പറ്റ
April 24, 2023 5:40 pm

വയനാടിന് ദൃശ്യ കലാ വിരുന്നിന്റെ കാഴ്ചകളൊരുക്കി എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് വർണ്ണാഭമായ തുടക്കം . കൽപറ്റ എസ് എസ് കെഎം ജെ സ്കൂളിലെ ശീതീകരിച്ച പവലിയനുകളിലാണ് മേള നടക്കുന്നത്. 200 ലധികം സ്റ്റാളുകളും എല്ലാ ദിവസവും കലാ പരിപാടികളും അരങ്ങേറും. കാലിക പ്രസക്തമായ സെമിനാറുകളും നടക്കും. യുവതയുടെ കേരളം കേരളം ഒന്നാമത് എന്നതാണ് ഇത്തവണത്തെ എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രധാന ആശയം. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. കേരളം കൈവരിച്ച സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങൾ, സംസ്ഥാന സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ , വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ തുടങ്ങിയവയെല്ലാം എന്റെ കേരളം മെഗാ പ്രദർശന മേളയിൽ അടുത്തറിയാം. 

സാങ്കേതികമായി നവ കേരളത്തിന്റെ ഊർജ്ജസ്വലമായ മുന്നേറ്റം അടയാളപ്പെടുത്തുന്ന ടെക്നോ സോൺ അടക്കം മേളയിൽ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട് . എല്ലാ ദിവസവും വൈകീട്ട് പ്രമുഖ കലാകാരൻമാർ നയിക്കുന്ന കലാസാംസ്ക്കാരിക പരിപാടികളും അരങ്ങേറുന്നു. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കാലിക പ്രസക്തമായ സെമിനാറുകളും നടക്കുന്നുണ്ട്. കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വ ത്തിൽ ഭക്ഷ്യമേളയും സജ്ജമാണ്. 

ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളാണ് മേളയിൽ പങ്കെടുക്കുന്നത്. പ്രധാന വേദിയോട് ചേർന്നാണ് വിശാലമായ ഫുഡ് കോർട്ട് ഒരുക്കിയിരിക്കുന്നത്. രാ വിലെ 10.30 മുതൽ ഓരോ ദിവസവും രാത്രി മേള തീരുന്നത് വരെയും ഫുഡ് കോർട്ടുകൾ പ്രവർത്തിക്കും.പ്രദർശന വിപണനമേളയിൽ 202 സ്റ്റാളുകളാണുള്ളത്. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ സൂഷ്മ ചെറുകിട ഇടത്തരം സംരംഭകർ, എൻ ഊരു കലാകാരൻമാർ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവർ ഒരുക്കിയ III സ്റ്റാളുകൾ മേളയുടെ ആകർഷകമാണ് . 

ഇതിന് പുറമെ വിവിധ വകുപ്പുകളുടെ 91 സ്റ്റാളുകളും എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ മാറ്റുകൂട്ടുന്നു. ബിടുബി ( ബിസിനസ് ടു ബിസിനസ്) ഏരിയയും മേളയുടെ ഇത്തവണത്തെ പ്രത്യേകതയാണ്. വയനാട് മിൽമയും പട്ടികവർഗ്ഗ വികസന വകുപ്പ് , ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് , വയനാട് പാലിയേറ്റീവ് കെയർ തുടങ്ങിയവരും മേളയിലുണ്ട് .

ജില്ലയ്ക്ക് പുറത്തുനിന്ന് കയർ വികസന വകുപ്പിന്റെയും പൊതുമേഖല സ്ഥാപനമായ കേരള ഫീഡ്സ് തൃശ്ശൂരിൽ നിന്നുള്ള പൈലറ്റ് സ്മിത്ത് മുബൈയിൽ നിന്നുള്ള മെഷിനറി യൂണിറ്റുകളും മേളയില്‍ പങ്കെടുക്കുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന പഴ മാരുതി ടൂവീലര്‍ ഫോര്‍ വീലര്‍ വാഹനങ്ങളില്‍ പരിവര്‍ത്തനം നടത്തിയ ഇലക്ട്രിക്കല്‍ വാഹനങ്ങള്‍, ജലം ഇന്ധനമാക്കിയ ജനറേറ്ററും നൂതന ആശങ്ങള്‍ക്കൊപ്പം മേളയുടെ വിസ്മയ കാഴ്ചകളാണ്. കൂടാതെ ചിത്ര രചനയും പാരമ്പര്യ ആയൂര്‍വേദ വിഭാഗത്തിന്റെ പ്രത്യേക ട്രീറ്റ്മെന്റും മേളയ്ക്ക് മാറ്റ് ഒരുക്കുന്നു. ലൈവ് ഡെമോ ഏരിയകളും ഉണ്ടായിരിക്കും. 

Eng­lish Summary;ente ker­alam wayanad
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.